Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്ഥാനാർഥികളെ...

സ്ഥാനാർഥികളെ മോഹിപ്പിച്ച് കൽപറ്റ

text_fields
bookmark_border
സ്ഥാനാർഥികളെ മോഹിപ്പിച്ച് കൽപറ്റ
cancel

ക​ൽ​പ​റ്റ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ട​ത്തി​ന് തീ​യ​തി കു​റി​ച്ചെ​ങ്കി​ലും ക​ൽ​പ​റ്റ മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി ചി​ത്രം അ​വ്യ​ക്ത​മാ​ണ്. ജി​ല്ല​യി​ലെ മൂ​ന്നു നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ ആ​കെ​യു​ള്ള ജ​ന​റ​ൽ സീ​റ്റാ​യ​തി​നാ​ൽ സ്ഥാ​നാ​ർ​ഥി​മോ​ഹി​ക​ളു​ടെ പ​ട്ടി​ക​യും വ​ലു​താ​ണ്. ഇ​തി​നു പു​റ​മെ​യാ​ണ് സ്ഥാ​നാ​ർ​ഥി​ക്കു​പ്പാ​യ​വും ക​ക്ഷ​ത്തു​വെ​ച്ച് ചു​രം ക​യ​റാ​നി​രി​ക്കു​ന്ന​വ​രും.

ആ​ദി​വാ​സി​ക​ൾ​ക്കും തോ​ട്ടം​തൊ​ഴി​ലാ​ളി​ക​ൾ​ക്കും നി​ർ​ണാ​യ​ക സ്വാ​ധീ​നം. മ​ണ്ഡ​ല​ച​രി​ത്രം നോ​ക്കു​ക​യാ​ണെ​ങ്കി​ൽ യു.​ഡി.​എ​ഫി​നാ​ണ് മു​ൻ​തൂ​ക്കം. ഒ​രു കാ​ല​ത്ത് സോ​ഷ്യ​ലി​സ്​​റ്റ് രാ​ഷ്​​ട്രീ​യ​ത്തി​ന് ശ​ക്ത​മാ​യ വേ​രോ​ട്ട​മു​ണ്ടാ​യി​രു​ന്നു. 2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പോ​ടെ സി.​പി.​എ​മ്മും മ​ണ്ഡ​ല​ത്തി​ൽ ശ​ക്തി​തെ​ളി​യി​ച്ചു.

അ​തു​കൊ​ണ്ടു​ത​ന്നെ ഇ​രു​മു​ന്ന​ണി​ക​ളെ​യും മോ​ഹി​പ്പി​ക്കു​ന്ന മു​ഖ​മാ​ണ് ക​ൽ​പ​റ്റ​യു​ടേ​ത്. നി​ല​വി​ൽ സി.​പി.​എ​മ്മി​ലെ സി.​കെ. ശ​ശീ​ന്ദ്ര​നാ​ണ് എം.​എ​ൽ.​എ. ക​ൽ​പ​റ്റ ന​ഗ​ര​സ​ഭ​യും മു​ട്ടി​ൽ, മേ​പ്പാ​ടി, വൈ​ത്തി​രി, ക​ണി​യാ​മ്പ​റ്റ, കോ​ട്ട​ത്ത​റ, വെ​ങ്ങ​പ്പ​ള്ളി, ത​രി​യോ​ട്, പ​ടി​ഞ്ഞാ​റ​ത്ത​റ, പൊ​ഴു​ത​ന, മൂ​പ്പൈ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് നി​യ​മ​സ​ഭ മ​ണ്ഡ​ലം.

യു.​ഡി.​എ​ഫ് മു​ന്ന​ണി​യി​ലാ​യാ​ലും എ​ൽ.​ഡി.​എ​ഫിെൻറ കൂ​ടെ നി​ന്നാ​ലും ജ​ന​താ​ദ​ൾ സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ക​ൽ​പ​റ്റ​യി​ൽ മ​ത്സ​രി​ച്ചി​രു​ന്ന​ത്. ശ്രേ​യാം​സ്കു​മാ​ർ 2006ൽ ​യു.​ഡി.​എ​ഫി​നൊ​പ്പ​വും 2011ൽ ​എ​ൽ.​ഡി.​എ​ഫി​നൊ​പ്പ​വും നി​ന്നാ​ണ് നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. 2016ൽ ​മൂ​ന്നാം അ​ങ്ക​ത്തി​നി​റ​ങ്ങി​യ അ​ദ്ദേ​ഹ​ത്തി​ന്, സി.​കെ. ശ​ശീ​ന്ദ്ര​െൻറ മു​ന്നി​ൽ കാ​ലി​ട​റി.

13,083 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​നാ​യി​രു​ന്നു വി​ജ​യം. 1987ൽ ​എം.​പി. വീ​രേ​ന്ദ്ര​കു​മാ​റി​ലൂ​ടെ​യാ​ണ് നി​ല​വി​ലു​ള്ള ഇ​ട​തു​മു​ന്ന​ണി ക​ൽ​പ​റ്റ മ​ണ്ഡ​ലം ആ​ദ്യ​മാ​യി പി​ടി​ച്ചെ​ടു​ക്കു​ന്ന​ത്. മു​ൻ മ​ന്ത്രി കെ.​കെ. രാ​മ​ച​ന്ദ്ര​ൻ മാ​സ്​​റ്റ​ർ കോ​ൺ​ഗ്ര​സി​നാ​യി ക​ൽ​പ​റ്റ​യി​ൽ 1991 മു​ത​ൽ 2001 വ​രെ തു​ട​ർ​ച്ച​യാ​യി മ​ത്സ​രി​ച്ചു ജ​യി​ച്ചു. മ​ന്ത്രി​യാ​കു​ക​യും ചെ​യ്തു.

2006ൽ ​എം.​വി. ശ്രേ​യാം​സ്കു​മാ​റി​നു മു​ന്നി​ൽ രാ​മ​ച​ന്ദ്ര​ൻ മാ​സ്​​റ്റ​ർ​ക്ക് അ​ടി​പ​ത​റി. 2011ൽ ​യു.​ഡി.​എ​ഫ് മു​ന്ന​ണി​യോ​ടൊ​പ്പം മ​ത്സ​രി​ച്ചാ​ണ് ശ്രേ​യാം​സ്കു​മാ​ർ വി​ജ​യി​ക്കു​ന്ന​ത്. 2016ൽ ​ച​രി​ത്രം തി​രു​ത്തി. കോ​ൺ​ഗ്ര​സ്, സോ​ഷ്യ​ലി​സ്​​റ്റ് എം.​എ​ൽ.​എ​മാ​രെ​ന്ന പ​തി​വു​തെ​റ്റി​ച്ച് സി.​കെ. ശ​ശീ​ന്ദ്ര​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

കൊ​മ്പു​കോ​ർ​ക്കു​ന്ന​ത് ആ​രെ​ല്ലാം?

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യെ​ങ്കി​ലും ഉ​റ​ച്ച സീ​റ്റാ​യാ​ണ് ക​ൽ​പ​റ്റ​യെ യു.​ഡി.​എ​ഫ് കാ​ണു​ന്ന​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ല​ത്തി​ൽ പാ​ർ​ട്ടി​യു​ടെ പ്ര​ക​ട​ന​വും രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സാ​ന്നി​ധ്യ​വും ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ന്നു.

കോ​ൺ​ഗ്ര​സി​ൽ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, കെ.​പി.​സി.​സി വൈ​സ് പ്ര​സി​ഡ​ൻ​റ് ടി. ​സി​ദ്ദീ​ഖ് എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക​യി​ൽ ഉ​യ​ർ​ന്നു​കേ​ൾ​ക്കു​ന്ന​ത്. എ​ന്നാ​ൽ, ജി​ല്ല​യി​ലു​ള്ള​വ​രെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന വി​കാ​ര​മാ​ണ് വ​ലി​യൊ​രു വി​ഭാ​ഗം പാ​ർ​ട്ടി അ​ണി​ക​ളി​ലും നേ​താ​ക്ക​ളി​ലു​മു​ള്ള​ത്.

ഇ​തി​നി​ടെ, ഇ​ത​ര​ജി​ല്ല​ക്കാ​രെ കെ​ട്ടി​യി​റ​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡി.​സി.​സി ഓ​ഫി​സി​നു മു​ന്നി​ൽ പോ​സ്​​റ്റ​റു​ക​ളും പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. മു​ൻ എം.​എ​ൽ.​എ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, കെ.​സി. റോ​സ​ക്കു​ട്ടി ടീ​ച്ച​ർ എ​ന്നി​വ​രും മ​ത്സ​രി​ക്കാ​ൻ സ​ന്ന​ദ്ധ​രാ​യി രം​ഗ​ത്തു​ണ്ട്. ഇ​തി​നു പു​റ​മെ​യാ​ണ്, മു​സ്​​ലിം ലീ​ഗ് ക​ൽ​പ​റ്റ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ സീ​റ്റി​നാ​യു​ള്ള അ​വ​കാ​ശ​വാ​ദ​വും.

എ​ൽ.​ഡി.​എ​ഫ് മു​ന്ന​ണി​യി​ലെ​ത്തി​യ ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ൾ (എ​ൽ.​ജെ.​ഡി) ക​ൽ​പ​റ്റ സീ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. സി.​പി.​എം മ​ത്സ​രി​ക്കു​ക​യാ​ണെ​ങ്കി​ൽ ശ​ശീ​ന്ദ്ര​ൻ​ത​ന്നെ സ്ഥാ​നാ​ർ​ഥി​യാ​കാ​നു​ള്ള സാ​ധ്യ​ത​യാ​ണ് കാ​ണു​ന്ന​ത്. എ​ൻ.​ഡി.​എ​ക്ക് കാ​ര്യ​മാ​യ സ്വാ​ധീ​ന​മി​ല്ലെ​ങ്കി​ലും ശ​ക്ത​നാ​യ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്താ​നാ​ണ് നീ​ക്കം.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​തു​വ​രെ

1970

പി. ​സി​റി​യ​ക് ജോ​ൺ (കോ​ൺ​ഗ്ര​സ്) 29,950

കെ.​കെ. അ​ബു (എ​സ്.​ഒ.​പി) 19,509

1977

കെ.​ജി. അ​ടി​യോ​ടി (കോ​ൺ​ഗ്ര​സ്) 28,713

എം.​പി. വീ​രേ​ന്ദ്ര​കു​മാ​ർ (ബി.​എ​ൽ.​ഡി) 26,608

1982

എം. ​ക​മ​ലം (ജെ.​എ​ൻ.​പി) 37,442

കെ. ​അ​ബ്​​ദു​ൽ ഖാ​ദ​ർ (ആ​ർ.​എ​സ്.​പി) 24,404

1987

എം.​പി. വീ​രേ​ന്ദ്ര​കു​മാ​ർ (ജെ.​എ​ൻ.​പി) 52,362

സി. ​മ​മ്മു​ട്ടി (ലീ​ഗ്) 34,404

1991

കെ.​കെ. രാ​മ​ച​ന്ദ്ര​ൻ മാ​സ്​​റ്റ​ർ (കോ​ൺ​ഗ്ര​സ്) -46,488

കെ.​കെ. ഹം​സ (ജെ.​ഡി) -42,696

1996

കെ.​കെ. രാ​മ​ച​ന്ദ്ര​ൻ മാ​സ്​​റ്റ​ർ (കോ​ൺ​ഗ്ര​സ്) -49,577

ജൈ​നേ​ന്ദ്ര ക​ൽ​പ​റ്റ (ജെ.​ഡി) -42,655

2001

കെ.​കെ. രാ​മ​ച​ന്ദ്ര​ൻ മാ​സ്​​റ്റ​ർ (കോ​ൺ​ഗ്ര​സ്) -58,380

കെ.​കെ. ഹം​സ (ജെ.​ഡി.​എ​സ്) -40,940

2006

എം.​വി. ശ്രേ​യാം​സ്കു​മാ​ർ (ജെ.​ഡി.​എ​സ്) -50,023

കെ.​കെ. രാ​മ​ച​ന്ദ്ര​ൻ മാ​സ്​​റ്റ​ർ (കോ​ൺ​ഗ്ര​സ്) -48,182

2011

എം.​വി. ശ്രേ​യാം​സ്കു​മാ​ർ (എ​സ്.​ജെ.​ഡി) 67,018

പി.​എ. മു​ഹ​മ്മ​ദ് (സി.​പി.​എം) 48,849

പി.​ജി. ആ​ന​ന്ദ്കു​മാ​ർ ബി.​ജെ.​പി 6580

2016

സി.​കെ. ശ​ശീ​ന്ദ്ര​ൻ (സി.​പി.​എം) -72,959

എം.​വി. ശ്രേ​യാം​സ്കു​മാ​ർ (ജെ.​ഡി.​യു) -59,876

കെ. ​സ​ദാ​ന​ന്ദ​ൻ (ബി.​ജെ.​പി) -12,938

വോട്ടർമാർ

പുരുഷന്മാർ 97,251

സ്‌ത്രീകൾ 1,01,347

ആകെ 1,98,598

തദ്ദേശ തെരഞ്ഞെടുപ്പ്

യു.ഡി.എഫ് 73,086

എൽ.ഡി.എഫ് 68,481

എൻ.ഡി.എ 14,601

2019 ലോക്സഭ തെരഞ്ഞെടുപ്പ്

യു.ഡി.എഫ് 1,01,229

എൽ.ഡി.എഫ് 37,475

എൻ.ഡി.എ 14,122

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kalpettaassembly election 2021
News Summary - candidates love to contest from kalpetta
Next Story