അരൂരിൽ കളമൊരുങ്ങുന്നു
text_fieldsഅരൂർ: തെരഞ്ഞെടുപ്പ് പോരാട്ടത്തിന് അരൂരിൽ കളമൊരുങ്ങുന്നു. സി.പി.എം-കോൺഗ്രസ് മത്സരം നടക്കുന്ന മണ്ഡലമാണിത്. എൻ.ഡി.എ സീറ്റ് ബി.ഡി.ജെ.എസിനാണ്.
ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് എം.എൽ.എ ഷാനിമോൾ ഉസ്മാൻ തന്നെയാണ് യു.ഡി.എഫ് സ്ഥാനാർഥി. നാളുകൾക്ക് മുേമ്പ പ്രചാരണവും തുടങ്ങി. 10 പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗമായ ഷാനിമോള്‍ കെ.എസ്.യുവിലൂടെയാണ് പൊതുപ്രവര്‍ത്തനത്തിനു തുടക്കം കുറിച്ചത്.
എ.ഐ.സിസി സെക്രട്ടറി, മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ആലപ്പുഴ നഗരസഭയുടെ ആദ്യ വനിത അധ്യക്ഷയാണ്. ആലപ്പുഴ ജില്ല പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചു. ആലപ്പുഴ എസ്.ഡി കോളജ്, തിരുവനന്തപുരം ലയോള കോളജ്, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എ. മുഹമ്മദ് ഉസ്മാനാണ് ഭര്‍ത്താവ്.
സി.പി.എം നേതാക്കളിൽ പലരും കണ്ണുെവച്ച അരൂർ മണ്ഡലം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ദലീമ ജോജോ ഉറപ്പിച്ചിട്ടുണ്ട്. ഇവർ രഹസ്യപ്രചാരണം തുടങ്ങിയിട്ടുണ്ട്. യാദൃച്ഛികമായാണ് ദലീമ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്.
കഴിഞ്ഞ ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 2015ലേതിനെക്കാൾ കൂടിയ ഭൂരിപക്ഷത്തിലാണ് ദലീമ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. ഇതാണ് എൽ.ഡി.എഫിെൻറ പ്രതീക്ഷ. 2015 മുതൽ 2017വരെ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറായിരുന്നു.
എഴുപുന്ന തെക്ക് കരുമാഞ്ചേരി ആറാട്ടുകുളം തോമസ് ജോൺ-അമ്മിണി ദമ്പതികളുടെ ഇളയ മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.