ജാതി സര്‍ട്ടിഫിക്കറ്റിനായി സ്ഥാനാർഥികൾ നെട്ടോട്ടത്തിൽ
text_fieldsകാട്ടാക്കട: സംവരണ വാര്‍ഡുകളില്‍ മത്സരിക്കാന്‍ ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി നെട്ടോട്ടത്തിൽ. വാര്‍ഡുകളില്‍ മത്സരിക്കാന്‍ നേതാക്കൾ നിര്‍ദേശിച്ച് കളത്തിലിറങ്ങും.
ആദ്യറൗണ്ട് വാര്‍ഡുകളില്‍ ഓടിയ ശേഷമാണ് പത്രിക നല്കാന് ജാതി സര്‍ട്ടിഫിക്കറ്റ് വേണമെന്നത് അറിയുന്നത്. തുടര്‍ന്ന്, ജാതി സര്‍ട്ടിഫിക്കറ്റ് കിട്ടാനായി താലൂക്ക്-വില്ലേജ് ഒാഫിസുകളില്‍ അപേക്ഷയുമായെത്തും. അപ്പോള്‍ എതിര് സ്ഥാനാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റ് നല്കാതിരിക്കാനും വൈകിപ്പിക്കാനും ശ്രമങ്ങള്‍ ആരംഭിക്കും. ഇത്തരത്തില്‍ കാട്ടാക്കട താലൂക്കില്‍ നിരവധിപേരാണ് ജാതി സര്‍ട്ടിഫിക്കറ്റിനായി നെട്ടോട്ടമോടുന്നത്.
അര്‍ഹരായവരെ തഴയുന്നതായാണ് പരാതി. ഭരണകക്ഷികളിലെ മുന്നണികളില്‍ മത്സരിക്കുന്നവര്‍ക്ക് വലിയ തടസ്സങ്ങളില്ലാതെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമ്പോള്‍ പ്രതിപക്ഷ പാർട്ടികളിലെ സ്ഥാനാര്‍ഥികളാണ് തഴയപ്പെടുന്നത്.
സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ വരുമ്പോള്‍ ആദ്യ റൗണ്ട് പ്രചാരണം പൂര്‍ത്തിയായ സ്ഥാനാര്‍ഥി മത്സരംഗത്ത് നിന്ന് വിടപറയും. പിന്നെ തട്ടിക്കൂട്ട് സ്ഥാനാര്‍ഥിയായിരിക്കും മത്സരരംഗത്തുണ്ടാകുക. വിജയ പ്രതീക്ഷയുള്ളവരെയാണ് സര്‍ട്ടിഫിക്കറ്റില്‍ ഇടംകോലിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.