തവനൂരിൽ സ്ഥാനാർഥികളെ കെട്ടിയിറക്കരുത്; ഫിറോസിനെതിരെ യൂത്ത് കോൺഗ്രസ്
text_fieldsമലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർഥിയായി ഫിറോസ് കുന്നംപറമ്പിൽ മത്സരിക്കുമെന്ന വാർത്തകൾ പുറത്ത് വരുന്നതിനിടെ സ്ഥാനാർഥിയെ കെട്ടിയിറക്കരുതെന്ന ആവശ്യവുമായി യൂത്ത്കോൺഗ്രസ്. യൂത്ത്കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി ഇതുസംബന്ധിച്ച പ്രമേയം പാസാക്കി.
തവനൂർ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി യൂത്ത് കോൺഗ്രസ് നേതാക്കളെ പരിഗണിക്കണം. സ്ഥാനാർഥികളെ നൂലിൽ കെട്ടിയിറക്കുന്നത് വിജയ സാധ്യതയെ ബാധിക്കുമെന്ന് യൂത്ത്കോൺഗ്രസ് പ്രമേയത്തിൽ പറയുന്നു.
നേരത്തെ എതിരാളി ആരാണെങ്കിലും തവനൂരിൽ നിന്ന് ജനവിധി തേടുമെന്ന് ഫിറോസ് കുന്നംപറമ്പിൽ പറഞ്ഞിരുന്നു. എന്നാൽ, കോൺഗ്രസ് ഇതുവരെ ഔദ്യോഗികമായി സ്ഥാനാർഥി പട്ടിക പുറത്ത് വിട്ടിട്ടില്ല. മന്ത്രി കെ.ടി ജലീലാണ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.