കോൺഗ്രസിൽ കൂടുതൽ പുതുമുഖ സ്ഥാനാർഥികൾ; ഗ്രൂപ്, വ്യക്തി താൽപര്യങ്ങൾ അംഗീകരിക്കില്ല -രാഹുൽ
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളെ സ്ഥാനാർഥികളാക്കാൻ ഘടകകക്ഷികളും ശ്രമിക്കണമെന്ന് രാഹുല്‍ ഗാന്ധിയുടെ നിർദേശം. ചൊവ്വാഴ്ച ചേര്‍ന്ന യു.ഡി.എഫ് യോഗത്തിലാണ് അദ്ദേഹം ഈ നിർദേശം മുന്നോട്ടുെവച്ചത്. കൂടുതൽ പുതുമുഖങ്ങളെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് യോഗത്തില്‍ രാഹുൽ അറിയിച്ചു.
സ്ഥാനാർഥി നിർണയത്തിന് വിജയസാധ്യതക്കായിരിക്കും മുൻഗണന. ഗ്രൂപ്, വ്യക്തി താൽപര്യങ്ങൾ അംഗീകരിക്കില്ല. യുവാക്കള്‍ക്കും വനിതകള്‍ക്കും മതിയായ പരിഗണന നൽകും. കോൺഗ്രസ് സ്വീകരിക്കുന്ന ഇൗ മാതൃകയോട് ഘടകകക്ഷികളും സഹകരിക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.
കോൺഗ്രസിെന തകർക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് സി.പി.എം - ബി.ജെ.പി കൂട്ടുകെട്ടുണ്ടെന്ന് യോഗത്തിൽ സംസാരിച്ച ഘടകകക്ഷി നേതാക്കൾ ചൂണ്ടിക്കാട്ടി. ഇൗ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെ ദേശീയ നേതാക്കളുടെ ശ്രദ്ധയും സാന്നിധ്യവും കേരളത്തിൽ വേണം. രാഹുൽ ഗാന്ധിയുടെ സാന്നിധ്യം എല്ലാ ജില്ലയിലും വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. എല്ലാ സഹകരണവും ഉണ്ടാകുമെന്ന ഉറപ്പ് യോഗത്തിൽ രാഹുൽ നൽകി.
യു.ഡി.എഫ് പ്രകടനപത്രികയിലേക്ക് ജനങ്ങളിൽനിന്ന് നിർദേശങ്ങൾ സ്വീകരിക്കാൻ 140 നിയോജക മണ്ഡലങ്ങളിലും ജനസദസ്സ് സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.
ഈ മാസം 26 മുതല്‍ സീറ്റ് വിഭജന ചര്‍ച്ച ആരംഭിക്കും. 28ന് ചേരുന്ന അടുത്ത യു.ഡി.എഫ് യോഗം മാണി സി.കാപ്പെൻറ നേതൃത്വത്തിലുള്ള പുതിയ പാർട്ടിയെ (എൻ.സി.കെ) ഘടകകക്ഷിയാക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും. യു.ഡി.എഫ് യോഗത്തിൽ പെങ്കടുക്കാനെത്തിയ രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ ഘടകകക്ഷി നേതാക്കൾക്ക് പുറമെ മാണി സി.കാപ്പനും എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.