സി.പി.ഒ ഒഴിവുകള്‍ പൂഴ്ത്തിയതിനെതിരെ ഉദ്യോഗാര്‍ഥികള്‍ നിയമനടപടിക്ക്
text_fieldsതിരുവനന്തപുരം: പൊലീസിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ പൂഴ്ത്തിവെച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ഉദ്യോഗാർഥികൾ കേരള അഡ്മിനിട്രേറ്റിവ് ൈട്രബ്യൂണലിനെ സമീപിച്ചു. മുൻ സി.പി.ഒ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളാണ് ൈട്രബ്യൂണലിനെ സമീപിച്ചത്. 1401 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ പൂഴ്ത്തിവെച്ചത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ‘മാധ്യമം’ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഇത്തരത്തില്‍ 5000 ഒഴിവുകള്‍ കൂടി തങ്ങള്‍ക്ക് ലഭിക്കാനുണ്ട് ഉദ്യോഗാര്‍ഥികള്‍ ഹരജിയില്‍ പറയുന്നു. ഇതുസംബന്ധിച്ച് സര്‍ക്കാറില്‍നിന്ന് ലഭിച്ച വിവരാവകാശരേഖകളും റാങ്ക് ഹോള്‍ഡേഴ്സ് ഹാജരാക്കി.
അതേസമയം, 1401 ഒഴിവുകളും മുന്ലിസ്റ്റില്നിന്ന് നികത്തിയതാണെന്നാണ് പൊലീസ് ആസ്ഥാനത്തുനിന്നുള്ള വിശദീകരണം. 2024 മേയ് 31ന് വിരമിക്കല്‍ മൂലവും തുടര്‍ന്ന് ഉയര്‍ന്ന തസ്തികയിലേക്ക് സ്ഥാനക്കയറ്റം നടന്നതുമൂലവും ഉണ്ടായത് ഉള്‍പ്പെടെ നിലവില്‍ ജില്ലകളില്‍ സിവിൽ പൊലീസ് ഓഫിസർ തസ്തികകളില്‍ 1401 ഒഴിവുകള്‍ ഉണ്ട്. അതിലേക്ക് ബറ്റാലിയനുകളില്‍ സേവനമനുഷ്ഠിക്കുന്ന പൊലീസ് കോണ്‍സ്റ്റബിള്‍മാരെ ബൈട്രാന്‍സ്ഫര്‍ മുഖേന നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് വാർത്തക്കുറിപ്പില്‍ പറയുന്നു. ഈ ഒഴിവുകള്‍ മുന്‍കൂട്ടി കണക്കാക്കി നിലവില്‍ ഉണ്ടായിരുന്ന ഒഴിവുകളോടൊപ്പം 2023 ഏപ്രിൽ 13നു നിലവില്‍ വന്ന പി.എസ്.സി റാങ്ക് പട്ടികയില്‍നിന്ന് നിയമിക്കുന്നതിനായി പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്ത് നിയമനം നടത്തിയതായും വാര്‍ത്തക്കുറിപ്പില്‍ കൂട്ടിച്ചേർത്തു.
എന്നാല്‍, ഈ ഒഴിവുകളൊന്നും തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന നിലപാടില്‍തന്നെയാണ് ഉദ്യോഗാര്‍ഥികള്‍. സര്‍ക്കാറിന്റെയും പൊലീസിന്റെയും അവകാശ വാദങ്ങളെ കോടതിയില്‍ നിയമപരമായി ചോദ്യം ചെയ്യുമെന്ന് റാങ്ക് ഹോള്‍ഡേഴ്സ് പ്രതിനിധി അനന്തു ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.