മിഠായി പദ്ധതി : പരാതി അന്വേഷിക്കണം -മനുഷ്യാവകാശ കമീഷൻ
text_fieldsകോഴിക്കോട്: ജുവനൈൽ പ്രമേഹ (ടൈപ് വൺ ഡയബറ്റീസ്) ബാധിതരായ കുട്ടികൾക്കുവേണ്ടി സാമൂഹിക സുരക്ഷ മിഷൻ നടപ്പാക്കുന്ന മിഠായി പദ്ധതിയിൽ 10.54 കോടി രൂപ ചെലവഴിച്ചില്ലെന്ന പരാതിഅന്വേഷിക്കാൻ മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു. കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ മാനേജിങ് ഡയറക്ടർ ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ആയിരക്കണക്കിന് കുട്ടികൾ ഇൻസുലിൻ പമ്പ്, സി.ജി.എം പോലുള്ള ചികിത്സാ ഉപകരണങ്ങൾ ലഭിക്കാതെ ദുരിതമനുഭവിക്കുമ്പോഴാണ് അനുവദിച്ച തുകപോലും വിനിയോഗിക്കാതെ നഷ്ടപ്പെടുത്തിയതെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.