മൂന്നംഗ സംഘത്തിൽനിന്ന് കഞ്ചാവും എൽ.എസ്.ഡിയും പിടികൂടി
text_fieldsകളമശ്ശേരി: വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവും എൽ.എസ്.ഡി സ്റ്റാമ്പും വിൽപന നടത്തിവന്ന മൂന്നംഗ സംഘം പിടിയിൽ. കളമശ്ശേരി മൂലേപ്പാടത്ത് സ്വകാര്യ വ്യക്തിയുടെ അപ്പാർട്മെൻറിൽ വാടകക്ക് താമസിച്ചുവന്ന തൃശൂർ സ്വദേശികളായ വടക്കഞ്ചേരി കുനിപ്പറമ്പിൽ ഇൻറീരിയർ ഡിസൈനറായ സുമേശ് (26), വരന്തരപ്പിള്ളി അരങ്ങൻ വീട്ടിൽ ബാലു (21), ഫോർട്ട്കൊച്ചി സ്വദേശി അമ്പഴത്ത് വീട്ടിൽ വിഷ്ണു (22) എന്നിവരെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരിൽനിന്ന് 4.200 ഗ്രാം കഞ്ചാവും അഞ്ച് എൽ.എസ്.ഡി സ്റ്റാമ്പും കണ്ടെത്തി. തമിഴ്നാട്ടിൽനിന്ന് എത്തിക്കുന്ന മയക്കുമരുന്ന് എറണാകുളത്ത് വിൽപന നടത്തിവരുകയായിരുന്നു പ്രതികളെന്ന് പൊലീസ് പറഞ്ഞു. കൊച്ചി സിറ്റി കമീഷണർക്ക് ലഭിച്ച രഹസ്യവിവരത്തെതുടർന്നാണ് പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.