വീട്ടിൽ കഞ്ചാവ്: പ്രതിക്ക് മൂന്നുവർഷം തടവ്
text_fieldsകാസർകോട്: ചെങ്കളയിൽ വാടകവീട്ടിൽ വിൽപനക്കായി കഞ്ചാവ് സൂക്ഷിച്ച പ്രതിക്ക് കോടതി മൂന്നുവർഷം കഠിന തടവും കാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ചെങ്കള സ്വദേശി മുഹമ്മദ് സലീം എന്ന തെക്കൻ സലീമിനെയാണ് (45) അഡീഷനൽ ജില്ല സെഷൻസ് ജഡ്ജ് ടി.കെ. നിർമല ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കിൽ ആറുമാസംകൂടി തടവുശിക്ഷ അനുഭവിക്കണം. 2013 ഏപ്രിൽ 21നാണ് പൊലീസ് കഞ്ചാവ് പിടികൂടിയത്. വിദ്യാനഗർ പ്രിൻസിപ്പൽ എസ്.ഐ ആയിരുന്ന ടി. ഉത്തംദാസിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതി കുടുംബസമേതം താമസിച്ചിരുന്ന ചെങ്കള ബേർക്കയിലെ വാടക ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിൽ മുറിയിൽ ബെഞ്ചിനടിയിൽ സൂക്ഷിച്ച 1.200 കിലോ കഞ്ചാവ് കണ്ടെത്തിയത്.
പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. ബാലകൃഷ്ണൻ ഹാജരായി. കേസിൽ 11 സാക്ഷികളെ വിസ്തരിച്ചു. 15 രേഖകളും അഞ്ച് തൊണ്ടിമുതലുകളും തെളിവായി കോടതിയിൽ ഹാജരാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.