Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകഞ്ചാവ് സംഘങ്ങള്‍...

കഞ്ചാവ് സംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവം; എട്ടുപേര്‍ പിടിയില്‍

text_fields
bookmark_border
cannabis gang clash accused
cancel
camera_alt

 ക്രി​സ്​​റ്റി, അ​ഭി​ഷേ​ക്, അ​ശ്വി​ന്‍, നി​ര​ജ്​​ഞ​ന്‍, അ​ജി​ത്, കി​ര​ണ്‍

ന​ട​ത്ത​റ: കൊ​ഴു​ക്കു​ള്ളി പ​ള്ളി​മൂ​ല​യി​ലെ ഗ്രൗ​ണ്ടി​ല്‍ ക​ഞ്ചാ​വ് സം​ഘ​ങ്ങ​ള്‍ ഏ​റ്റു​മു​ട്ടി​യ സം​ഭ​വ​ത്തി​ല്‍ പ്രാ​യ​പൂ​ര്‍ത്തി​യാ​വാ​ത്ത​യാ​ൾ ഉ​ൾ​പ്പെ​ടെ എ​ട്ടു​പേ​രെ മ​ണ്ണു​ത്തി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

ന​ട​ത്ത​റ മൈ​ന​ര്‍ റോ​ഡി​ല്‍ പാ​റ​യ്ക്ക​വീ​ട്ടി​ല്‍ ക്രി​സ്​​റ്റി (18), മൈ​ന​ര്‍റോ​ഡ് പ​ള്ളി​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ അ​ഭി​ഷേ​ക് (20), മു​ള​യം അ​യ്യ​ന്‍കു​ന്ന് അ​പ്പു എ​ന്ന അ​ശ്വി​ന്‍ (21), അ​യ്യ​ന്‍കു​ന്ന് മു​ത്തേ​ട​ത്ത് വീ​ട്ടി​ല്‍ നി​ര​ജ്​​ഞ​ന്‍ (18), അ​യ്യ​ന്‍കു​ന്ന് ആ​ന​ക്കൊ​ട്ടി​ല്‍ വീ​ട്ടി​ല്‍ അ​ജി​ത് (18), അ​യ്യ​ന്‍കു​ന്ന് മ​ണ്ടു​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ കി​ര​ണ്‍ (20) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് പ​ള്ളി​മൂ​ല​യി​ലെ ഗ്രൗ​ണ്ടി​ല്‍ പ​ന്ത് ക​ളി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളാ​യി ഏ​റ്റു​മു​ട്ടി​യ​ത്. ക​ഞ്ചാ​വ് വി​ൽ​പ​ന​യെ ചെ​ല്ലി ഉ​ണ്ടാ​യ ത​ര്‍ക്ക​മാ​ണ് സം​ഘ​ട്ട​ന​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. ഇ​തി​ല്‍ ഒ​രാ​ള്‍ക്ക്​ കു​ത്തേ​റ്റു. പ​രി​ക്ക്​ ഗു​രു​ത​ര​മ​ല്ല.

മ​ണ്ണു​ത്തി സി.​ഐ ശ​ശി​ധ​ര​ന്‍പി​ള്ള, എ​സ്.​ഐ പ്ര​ദീ​പ്കു​മാ​ര്‍, സി.​പി.​ഒ​മാ​രാ​യ വി​വേ​ക്, ബീ​നി​ഷ്, ര​ജീ​ത്ത്്, ര​ജീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ ശ​നി​യാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedcannabisCannabis gang encounter
News Summary - Cannabis gang clash; Eight arrested
Next Story