നെയ്യാറ്റിൻകരയിലും ബാലരാമപുരത്തും കഞ്ചാവ് വിൽപന വ്യാപകം
text_fieldsനെയ്യാറ്റിൻകര: താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ ലഹരിവിൽപന വർധിക്കുന്നു. 10 ദിവസത്തിനിടെ നെയ്യാറ്റിൻകര, ബാലരാമപുരം പ്രദേശത്തുനിന്ന് വിൽപനക്കായി കൊണ്ടുവന്ന 130 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി.
കഞ്ചാവും കടത്തുന്ന വാഹനവും പിടികൂടിയാലും കൂടുതൽ അന്വേഷണത്തിന് ഉദ്യോഗസ്ഥർ ശ്രമിക്കാത്തതാണ് കഞ്ചാവ് വിൽപന ശക്തമാകാൻ കാരണം. വിദ്യാർഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് കഞ്ചാവ് ഉൾപ്പെടെ ലഹരി വസ്തുക്കളുടെ ഉപയോഗം വർധിക്കുകയാണ്. പേരിന് കുറച്ച് ലഹരി വസ്തുക്കൾ പിടികൂടി പ്രഹസനം കാണിക്കുകയാണ് പതിവെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കഞ്ചാവ് വിൽപന വിവിധ സ്കൂൾ പരിസരങ്ങളിൽ വ്യാപകമാകുന്നു. വിദ്യാർഥികളെയും യുവാക്കളെയും ഉപയോഗിച്ചാണ് കഞ്ചാവ് വിൽപന നടത്തുന്നത്. മഫ്തി പൊലീസിന്റെയും ഷാഡോ പൊലീസിന്റെയും നിരീക്ഷണം ശക്തമാക്കിയാൽ മാത്രമേ ലഹരി സംഘങ്ങളെ അമർച്ച ചെയ്യാൻ സാധിക്കൂവെന്ന് നാട്ടുകാർ അഭിപ്രായപ്പെടുന്നു.
വിദ്യാർഥികൾക്ക് ബൈക്കുകളും പണവും നൽകിയാണ് സംഘത്തിലേക്ക് ആളെ ചേർക്കുന്നത്.
പകൽ സമയങ്ങളിൽ ആൾ സഞ്ചാരമില്ലാത്ത സ്ഥലത്തും രാത്രികാലങ്ങളിൽ ഇടറോഡുകളിലെ കടകൾക്ക് മുന്നിൽ ഇരുട്ടിന്റെ മറവിലുമാണ് വിൽപന. വിവിധ പ്രദേശങ്ങളിലെ ലോഡ്ജുകൾ കേന്ദ്രീകരിച്ചും ലഹരി വിൽപന സജീവമാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.