താമരശ്ശേരിക്കടുത്ത് വൻ കഞ്ചാവ് വേട്ട; രണ്ടുപേര്‍ പിടിയില്‍
text_fieldsതാമരശ്ശേരി: വില്പനക്കായി കൊണ്ടുപോകുന്ന മൂന്ന് കിലോഗ്രാം കഞ്ചാവുമായി രണ്ടു പേരെ പൊലീസ് പിടികൂടി. പെരുമ്പള്ളി അടിമാറിക്കല്‍ വീട്ടില്‍ ആബിദ് (35), പെരുമ്പള്ളി കെട്ടിെൻറ അകായില് ഷമീര്‍ എന്ന ഷഹീര്‍ (40) എന്നിവരാണ് അറസ്റ്റിലായത്. എലോക്കരയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് െപാലീസ് കൈകാണിച്ചെങ്കിലും നിര്‍ത്താതെപോയി. തുടർന്ന് സ്കൂട്ടര്‍ പിന്തുടര്ന്നാണ് ഇവരെ പിടികൂടിയത്. സ്കൂട്ടറിെൻറ സീറ്റിനടിയിലും ഷമീറിെൻറ കൈവശം കവറിലും സൂക്ഷിച്ചനിലയിലായിരുന്നു കഞ്ചാവ്. പിടികൂടിയ കഞ്ചാവിന് ഒന്നര ലക്ഷം രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു.
കാസര്‍കോട്, തമിഴ്നാടിലെ തേനി എന്നിവിടങ്ങളിലെ മൊത്ത കച്ചവടക്കാരില്‍നിന്ന് എത്തിക്കുന്ന കഞ്ചാവ് അടിവാരം, താമരശ്ശേരി, കൊടുവള്ളി, കോഴിക്കോട് എന്നിവിടങ്ങളിലെ കച്ചവടക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വില്പന നടത്തുകയാണ് ഇവർ െചയ്യുന്നത്.
ആബിദിനെ ഒരുവര്‍ഷം മുമ്പ് നാല് കിലോ കഞ്ചാവുമായി താമരശ്ശേരി എക്സൈസ് പിടികൂടിയതിനെ തുടർന്ന രണ്ടു മാസം ജയിലില്‍ കഴിഞ്ഞിരുെന്നന്നും ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ 100 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയെങ്കിലും അന്നുതന്നെ ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു എന്നും െപാലീസ് പറഞ്ഞു. ആറുവര്‍ഷം മുമ്പ് ചന്ദന മരം മുറിച്ച് മോഷ്ടിച്ചതിന് കല്പറ്റയിലും ചാരായം കടത്തിയതിന് വൈത്തിരിയിലും ഇയാൾക്കെതിരെ കേസുണ്ട്. സ്ഥിരമായി മയക്കുമരുന്ന് വില്പന നടത്തിയിരുന്ന ആബിദിെൻറ പേരില്‍ നാട്ടുകാര്‍ െ പാലീസിന് പരാതി നല്‍കിയിരുന്നു.
ഞായറാഴ്ച രാത്രി 10ന് എലോക്കരയില്‍ വെച്ച് താമരശ്ശേരി ഡിവൈ.എസ്.പി എന്‍.സി. സന്തോഷ് കുമാര്‍, നാര്‍കോട്ടിക് ഡിവൈ.എസ്.പി സുന്ദരന്‍ എന്നിവരുടെ നേതൃത്വത്തിൽ എസ്.െഎമാരായ മുഹമ്മദ് ഹനീഫ്, ശ്രീജേഷ്, ക്രൈം സ്ക്വാഡ് എസ്.ഐമാരായ രാജീവ് ബാബു, വി.കെ. സുരേഷ്, പി. ബിജു, എ.എസ്.ഐ ജയപ്രകാശ്, സി.പി.ഒമാരായ ബവീഷ്, ജിലു സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ താമരശ്ശേരി കോടതി റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.