നഴ്സുമാർക്ക് താമസസൗകര്യം നൽകാനാവില്ലെന്ന് കേരള ഹൗസ്
text_fieldsന്യൂഡൽഹി: കോവിഡ് രോഗികളെ പരിചരിക്കുന്ന ഡൽഹിയിലെ ആശുപത്രികളിലെ മലയാളി നഴ്സു മാർക്ക് താമസസൗകര്യം നൽകാനാവില്ലെന്ന് കേരള ഹൗസ് അധികൃതർ. സാങ്കേതിക പ്രശ്നങ്ങള ും ജീവനക്കാരുടെ അഭാവവും ചൂണ്ടിക്കാട്ടിയാണ് നടപടി.
കേരള ഹൗസ് പൂർണതോതിൽ പ്രവർത്തിക്കുന്നില്ലെന്നും കുറഞ്ഞ ജീവനക്കാർ മാത്രമാണുള്ളതെന്നും കൺട്രോളർ മധുസൂദനൻ പിള്ള നൽകിയ വിശദീകരണത്തിൽ പറയുന്നു.
നഴ്സുമാർക്ക് കേരള ഹൗസിൽ സമ്പർക്കവിലക്കിൽ താമസിക്കാൻ സൗകര്യം അനുവദിക്കണമെന്നു കാട്ടി ഇന്ത്യൻ പ്രഫഷനൽ നഴ്സസ് അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ നിവേദനം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.