പ്രവാസികെള തിരികെ എത്തിക്കുന്നത് നിലവിൽ പ്രായോഗികമല്ല -ഹൈകോടതി
text_fieldsകൊച്ചി: പ്രവാസികളെ തിരികെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുക നിലവിലെ സാഹ ചര്യത്തിൽ പ്രായോഗികമല്ലെന്ന് ഹൈകോടതി. തിരികെ എത്തിക്കുന്നതിന് സ്വീകരിച്ചിരിക്കുന്ന തയാെറടുപ്പുകൾ അറി യിക്കണമെന്ന് സംസ്ഥാന സർക്കാറിന് ഹൈകോടതി നിർദേശം നൽകി.
വിദേശത്ത് കഴിയുന്ന ഇന്ത്യക്കാരുടെ കാര്യത്തി ൽ എന്തു നടപടി എടുത്തുവെന്ന് സംസ്ഥാന സർക്കാരും കേന്ദ്രസർക്കാറും എന്തു നടപടികൾ സ്വീകരിച്ചുവെന്നും അറിയിക്കണമെന്നും കോടതി നിർദേശിച്ചു. കേസ് മേയ് അഞ്ചിന് വീണ്ടും പരിഗണിക്കും.
പ്രവാസികളെ നിലവിലെ അവസ്ഥയിൽ നാട്ടിലെത്തിക്കുക പ്രായോഗികമല്ലെന്നും ലോക്ഡൗണിൻറെ രീതി മാറുമെന്നും ലക്ഷക്കണക്കിനായ പ്രവാസികെള തിരികെ എത്തിക്കാൻ നിലവിലെ സാഹചര്യത്തിൽ പ്രായോഗികമല്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.
പ്രവാസികളുടെ കാര്യത്തിൽ സഹതാപമുണ്ടെന്നും എന്നാൽ സർക്കാരിെൻറ വാദത്തോട് യോജിക്കാനെ നിലവിലെ അവസ്ഥയിൽ സാധിക്കുവെന്നും കോടതി അറിയിച്ചു. ലോക്ഡൗണിന് ശേഷം ഹരജി പരിഗണിക്കുന്നതാകും നല്ലതെന്നും ഹൈകോടതി വ്യക്തമാക്കി.
ഗർഭിണികളായ നഴ്സുമാർ അടക്കം കുടുങ്ങി കിടക്കുന്ന കാര്യവും കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ എന്ത് നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് കേന്ദ്രസർക്കാർ അറിയിക്കണെമന്നും കോടതി അറിയിച്ചു. മേയ് അഞ്ചിന് ഹരജി വീണ്ടും പരിഗണിക്കുേമ്പാൾ കേന്ദ്രസർക്കാർ രേഖമൂലം മറുപടി നൽകണമെന്നും കോടതി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.