ദുരിതത്തിൽനിന്ന് കരകയറാനാവാതെ ആയിരങ്ങൾ
text_fieldsകോട്ടയം: പ്രളയം ഏൽപിച്ച ആഘാതത്തിൽനിന്ന് കരകയറാനാവാതെ ആയിരങ്ങൾ. കോട്ടയം, ആലപ്പുഴ ജില്ലകളോട് ചേർന്ന പടിഞ്ഞാറൻ മേഖലയിൽ പലയിടത്തും സ്ഥിതി ദയനീയമാണ്. കിഴക്കൻ വെള്ളത്തിെൻറ വരവ് കുറഞ്ഞിട്ടും അപ്പർകുട്ടനാട്ടിൽ ഒേട്ടറെ വീടുകൾ വെള്ളത്തിൽ തന്നെ. ചളിനിറഞ്ഞ വരമ്പുകളിലൂടെയുള്ള യാത്ര ദുഷ്കരവും. പലസ്ഥലങ്ങളും ഒറ്റപ്പെട്ട നിലയിലാണ്.
മടവീഴ്ചയും വെള്ളപ്പൊക്കവും ജീവതസമ്പാദ്യം ഒഴുക്കിക്കളഞ്ഞതിെൻറ ആഘാതത്തിൽനിന്ന് ജനങ്ങൾ മോചിതരല്ല. അടുക്കളയും കക്കൂസും കുളിമുറിയും വരെ വെള്ളക്കെട്ടിൽ. കുടിവെള്ളവും വൈദ്യുതിയും ഇല്ല. കട്ടിലും കസേരകളും മെത്തകളും തലയണകളും ഗ്യാസ് സറ്റൗവും ടി.വിയും കമ്പ്യൂട്ടറുകളും പാത്രങ്ങളും പുസ്തകങ്ങളും വെള്ളത്തിലൂടെ ഒഴുകിനടക്കുകയും അടിഞ്ഞുകിടക്കുകയും ചെയ്യുന്ന കാഴ്ചകളാണ് എങ്ങും.
വെള്ളമില്ലാത്തയിടത്തെല്ലാം നശിച്ച സാധനങ്ങളുടെ കൂമ്പാരമാണ്. വീടുകൾ ചളിയിൽ മുങ്ങിയിരിക്കുന്നു. വീട് വൃത്തിയാക്കാനെത്തുേമ്പാൾ ഇഴജന്തുക്കളുടെ ശല്യം വേറെ. ചത്തൊടുങ്ങിയ വളർത്തുമൃഗങ്ങളും ഇഴജന്തുക്കളും വെള്ളത്തെ മലീമസമാക്കുന്നു. പെരുമ്പാമ്പുകൾ വരെ ഇത്തരത്തിലുണ്ട്. കുമരകം, അയ്മനം, ആർപ്പൂക്കര, തലയോലപ്പറമ്പ്, കടുത്തുരുത്തി പഞ്ചായത്തുകളിെലയും വൈക്കെത്തയും ഉൾപ്രദേശങ്ങളിൽ ജനജീവിതം കടുത്ത ദുരിതത്തിലാണ്. നിരവധി വീടുകൾ തകർന്നിട്ടുണ്ട്. വീട് വൃത്തിയാക്കാൻ ക്യാമ്പുകളിൽനിന്ന് എത്തിയവർ അന്തിയുറങ്ങാൻ ഞായറാഴ്ചയും ക്യാമ്പിലേക്കുതന്നെ മടങ്ങി. വിളവെടുപ്പിന് പാകമായ മൂവായിരത്തോളം ഏക്കർ നെൽകൃഷി മുങ്ങി നശിക്കുകയാണ്.
ആടുകളും കോഴികളും പശുക്കളും പലയിടത്തും വീടുകളുടെ ടെറസിലുണ്ട്. വളർത്തുമൃഗങ്ങൾക്ക് വെള്ളവും ഭക്ഷണവും നൽകാൻ കഴിയാത്ത അവസ്ഥയിലാണ് ഭൂരിപക്ഷം കുടുംബങ്ങളും. ഒാണദിനത്തിൽ പോലും വീടുകളിൽ കയറാനാവാതെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന അപ്പർകുട്ടനാട്ടുകാർ എന്ന് മടങ്ങാനാവുമെന്നറിയാതെ പകച്ചുനിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.