ലളിത ജീവിതം നയിക്കണമെന്ന് പറയാനാവില്ല -സി.എൻ. ജയദേവൻ എം.പി
text_fieldsതൃശൂർ: കട്ടൻചായയും പരിപ്പുവടയും കഴിച്ച് പാർട്ടി പ്രവർത്തനം നടത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് സി.എൻ. ജയദേവൻ എം.പി. ഗീത ഗോപി എം.എൽ.എയുടെ മകളുടെ വിവാഹത്തിലെ ആർഭാടത്തിനെതിരെ ഉയർന്ന ആക്ഷേപം സംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പഴയ കമ്യൂണിസ്റ്റ് രീതിയിൽ ഇപ്പോൾ ആരും ജീവിക്കുന്നില്ല. ഗീത ഗോപിയുടെ മകളുടെ വിവാഹം കഴിഞ്ഞശേഷമാണ് ആക്ഷേപം ഉയർന്നത്. പാർട്ടി അവരോട് വിശദീകരണം തേടിയ സാഹചര്യത്തിൽ ഇപ്പോൾ പ്രതികരിക്കേണ്ടതില്ല. പട്ടികജാതി വിഭാഗത്തിൽനിന്ന് ഉയർന്നുവന്നതാണ് ഗീത. ഇങ്ങനെ ഉയർച്ചയുണ്ടാകുമ്പോൾ കുശുമ്പും കുന്നായ്മയും സ്വാഭാവികമാണ്. രണ്ടുതവണ വീതം ഗുരുവായൂർ നഗരസഭ അധ്യക്ഷയായും എം.എൽ.എ ആയും പ്രവർത്തിച്ചപ്പോഴൊന്നും അവർക്കെതിരെ ആരോപണം ഉയർന്നില്ല.
നാട്ടുകാരെ എല്ലാവരെയും വിവാഹത്തിന് ക്ഷണിച്ചത് കുറ്റമായി കരുതാനാവില്ല. മകളുേടത് മിശ്രവിവാഹമായിട്ടും അതെക്കുറിച്ച് നല്ലത് പറയാൻ ആരും തയാറാവുന്നില്ല. ആഭരണങ്ങൾ കൂടുതൽ ധരിച്ചതുകൊണ്ടാണ് ആർഭാടമെന്ന് പറയുന്നത്. വിവാഹത്തിന് നിയന്ത്രണങ്ങളാവാം. ലളിതമായാണ് മക്കളുടെ വിവാഹം നടത്തിയതെന്ന് ആദർശം പറയുന്ന പല നേതാക്കളും സമൂഹത്തെ കബളിപ്പിക്കുന്ന രീതിയിലാണ് ചടങ്ങ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.