ശബരിമലയിൽ നിരോധനാജ്ഞ പിൻവലിക്കാവുന്ന സാഹചര്യമല്ല - മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ശബരിമലയിൽ പൊലീസിെൻറ ഇടപെടൽ ഭക്തർക്ക് കൂടുതൽ സൗകര്യം ഒരുക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ തടയാനാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്നും നിലവിൽ അത് പിൻവലിക്കാവുന്ന സാഹചര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയവെയാണ് ശബരിമലയിൽ സ്വീകരിച്ച നടപടികളെ മുഖ്യമന്ത്രി ന്യായീകരിച്ചത്. വിശദീകരണത്തിെൻറ അടിസ്ഥാനത്തിൽ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു.
അതോടെ ക്ഷേത്രങ്ങളെ തകർക്കാൻ സർക്കാർ ശ്രമം നടത്തുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം ബഹളം വെച്ചു. ബഹളത്തെ തുടർന്ന് സഭ ഒരു മണിക്കൂർ നിർത്തിവെച്ചു.
സുപ്രീംകോടതി വിധി നടപ്പിലാക്കാൻ ആവശ്യമായ ക്രമീകരണം നടത്താൻ സർക്കാർ ബാധ്യസ്ഥരായിരുന്നു. ശബരിമലയിൽ ബോധപൂർവം അക്രമം സൃഷ്ടിക്കാൻ നടത്തിയ ശ്രമങ്ങളെ തടയാനാണ് നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. ഇത് കേന്ദ്ര സർക്കാരും ഹൈകോടതിയും അംഗീകരിച്ചു. അക്രമ സാഹചര്യം നിലനിൽക്കുന്നതിനാൽ നിരോധനാജ്ഞ പിൻവലിക്കാൻ ഇപ്പോൾ കഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
നിയന്ത്രണങ്ങൾ ഭക്തരെ ശബരിമലയിൽ നിന്നകറ്റുകയാണെന്നും ക്ഷേത്രങ്ങളെ തകർക്കാനാണ് സർക്കാർ ശ്രമമെന്നും വി.എസ് ശിവകുമാർ ആരോപിച്ചു. എന്നാൽ കോൺഗ്രസും ബി.ജെ.പിയും ശബരിമലയിൽ ഒന്നിച്ചു സമരം ചെയ്യുകയാണെന്നും ആർ.എസ്.എസിെൻറ നുണപ്രചാരണങ്ങളിൽ കോൺഗ്രസ് വീണുപോയെന്നും മുഖ്യമന്ത്രി ആരോപിച്ചു. കോൺഗ്രസ് തളരണെമന്ന് സി.പി.എം ആഗ്രഹിക്കുന്നുണ്ട്. എന്നാൽ കോൺഗ്രസ് തളർന്ന് ബി.ജെ.പി വളരണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസിെൻറ പ്രതിഷേധത്തെ തുടർന്ന് സഭ പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.