കാർ മരത്തിലിടിച്ച് വെള്ളക്കെട്ടിൽ വീണ് സഹോദരങ്ങൾ മരിച്ചു
text_fieldsകുട്ടനാട്: കാർ മരത്തിലിടിച്ച് വെള്ളക്കെട്ടിലേക്ക് മറിഞ്ഞു സഹോദരങ്ങൾ മരിച്ചു. തലവടി തണ്ണൂവേലിൽ സുനിൽ-അർച്ചന ദമ്പതികളുടെ മക്കളായ മിഥുൻ എം. പണിക്കർ, നിമൽ എം. പണിക്കർ എന്നിവരാണ് മരിച്ചത്.. എടത്വാ പച്ച ജങ്ഷനു സമീപം രാവിലെ 9.30ഓടെയായിരുന്നു അപകടം.
അമ്പലപ്പുഴയിലെ ബന്ധുവീട്ടിൽ നിന്നും എടത്വയിലെ വീട്ടിലേക്ക് വരുന്ന വഴിയിൽ പച്ച ജങ്ഷന് സമീപമായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ മരത്തിലിടിച്ച് നിയന്ത്രണം വിട്ട് ചതുപ്പിലേക്ക് മറിയുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടത്തിൽ തകർന്ന വാഹനം അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
മൃതദേഹങ്ങൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നീരേറ്റുപുറം സെൻറ് തോമസ് സ്കൂളിൽ നിന്ന് ഇത്തവണയാണ് നിമൽ പത്താം ക്ലാസ് പാസായത്. മിഥുൻ എഞ്ചിനീയറിങ് ബിരുദധാരിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.