വടകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു മരണം
text_fieldsആമ്പല്ലൂർ: വടകര കണ്ണൂർകരയിൽ വാഹനാപകടത്തിൽ മരിച്ച അളഗപ്പനഗർ വിജയനഗർ എക്കാട്ട്മന പത്മനാഭൻ (56), ഭാര്യ അനിത (48), ഇളയ മകൻ ശ്രാവൺ (21) എന്നിവർക്ക് നാടിെൻറ യാത്രാമൊഴി. സൗമ്യനും ശാന്തസ്വഭാവക്കാരനുമായിരുന്ന പത്മനാഭെൻറയും ഭാര്യയ ുടെയും മകെൻറയും മരണവാർത്ത നാടിനെ ശോകമൂകമാക്കി. രണ്ടുദിവസം മുമ്പാണ് ഇവർ ക്ഷേത്ര ദർശനത്തിനായി കുടുംബസമേതം മൂ കാംബികയിലേക്ക് പോയത്.
അപകടത്തിൽ മൂത്ത മകൻ ശ്രേയസ് ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്ര ിയിൽ ചികിത്സയിലായാണ്. തിങ്കളാഴ്ച പുലർച്ച മൂന്നരയോടെയായിരുന്നു അപകടം. ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇവരുടെ കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് കാർ പൊളിച്ചുമാറ്റിയാണ് ഇവരെ പുറത്തെടുത്തത്.
ഒരാൾ അപകടസ്ഥലത്തും രണ്ടുപേരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയുമാണ് മരിച്ചത്. കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രിബനൻ ചുണ്ടേലപറമ്പിലിെൻറ നേതൃത്വത്തിൽ തിങ്കളാഴ്ച വൈകീട്ട് 5.45ഓടെ അളഗപ്പനഗറിലെ വീട്ടലെത്തിച്ച മൃതദേഹങ്ങളിൽ നാടിെൻറ നാനാതുറയിലുള്ളവർ അേന്ത്യാപചാരമർപ്പിച്ചു. മണലി ശ്രീരാമപുരം ക്ഷേത്രത്തിലെ ശാന്തിയാണ് പത്മനാഭൻ.
ദേശീയപാത കുരുതിക്കളമാകുന്നു
വടകര: ദേശീയപാതയില്‍ അപകടം തുടര്‍ക്കഥയാവുന്നു. തിങ്കളാഴ്ച പുലര്‍ച്ച കണ്ണൂക്കരയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് കുടുംബത്തിലെ മൂന്നുപേരാണ് മരിച്ചത്. തൃശൂര്‍ ആമ്പല്ലൂര്‍ അളകപ്പാറ എക്കാട്ടില്ലത്ത് പത്മനാഭന്‍ നമ്പൂതിരി (55), ഭാര്യ അനിത (46), മകന്‍ ശ്രാവണ്‍ (22) എന്നിവരാണ് മരിച്ചത്. രാപ്പകലെന്നില്ലാതെ അപകടം പതിയിരിക്കുന്ന സ്ഥലമായി വടകര മേഖല മാറുകയാണ്. ഡ്രൈവിങ്ങിലെ അശ്രദ്ധയും അമിതവേഗവും റീടാറിങ്ങിലെ അപാകതയുമുള്‍പ്പെടെ അപകടത്തിന് കാരണമായി പറയുന്നു. രാത്രികാലങ്ങളില്‍ ലോറിയുള്‍പ്പെടെ അമിതവേഗത്തിലാണ് കടന്നുപോകുന്നത്. ഒരു വര്‍ഷത്തിനിടെ 28 പേരുടെ ജീവനാണ് വടകര ദേശീയപാതയില്‍ പൊലിഞ്ഞത്. റീടാറിങ് നടത്തിയപ്പോള്‍ റോഡിെൻറ ഇരുവശങ്ങളിലും റോഡിന് സമാന്തരമായി മണ്ണിട്ട് ഉയര്‍ത്താത്ത സാഹചര്യത്തിലാണ് അപകടങ്ങള്‍ പെരുകുന്നതെന്ന് പറയുന്നു. റോഡരിക് കാടുപിടിച്ച് കിടക്കുന്നതും അപകട കാരണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.