റെഡ് മെർക്കുറി വിൽപനയുടെ മറവിൽ കാറും പണവും കവർന്നു; യുവാവ് പിടിയിൽ
text_fieldsകോങ്ങാട്: റെഡ് മെർക്കുറി വിൽപനക്കെന്ന വ്യാജേന മലപ്പുറം സ്വദേശികളായ നാലംഗ സംഘത്തെ ആക്രമിച്ച് കാറും പണവും മൊബൈൽ ഫോണും കവർന്ന സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്തു.
കോങ്ങാട് ചെറായ വെള്ളാരംകല്ലിങ്ങൽ മുഹമ്മദ് ഷാനിബാണ് (21) പിടിയിലായത്. ആഗസ്റ്റ് 20ന് എഴക്കാട് യുവ ക്ഷേത്ര പരിസരത്താണ് സംഭവം.
മെർക്കുറി വാങ്ങാനെത്തിയ മലപ്പുറം സ്വദേശികളായ നാല് പേരിൽ രണ്ട് പേരെ വീതം കാറിലും ഓട്ടോയിലും കൊണ്ട് പോയി മർദിച്ച ശേഷം കാറും പണവും കവർന്നതായാണ് കേസ്.
കോങ്ങാട് ഇൻസ്പെക്ടർ എ.ജെ. ജോൺസൺ, എസ്.ഐ. എ.കെ. ത്വാഹിർ, എ.എസ്.ഐമാരായ നാരായണൻകുട്ടി, കെ.പി. സുരേഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഒാഫിസർമാരായ പ്രദീപ്, അശോകൻ, ഉണ്ണികൃഷ്ണൻ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. പ്രതി തമിഴ്നാട്ടിൽ വധശ്രമ കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മറ്റ് പ്രതികൾക്കായി അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.