Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറം സിവില്‍...

മലപ്പുറം സിവില്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട കാറില്‍ സ്ഫോടനം

text_fields
bookmark_border
മലപ്പുറം സിവില്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട കാറില്‍ സ്ഫോടനം
cancel

മലപ്പുറം: കേരളപ്പിറവി ദിനത്തില്‍ മലപ്പുറത്തെ ഞെട്ടിച്ച് സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ സ്ഫോടനം. ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിക്ക് മുന്നില്‍ നിര്‍ത്തിയിട്ട കെ.എല്‍ 10 എ.ക്യൂ 597 നമ്പര്‍ ‘ഷവര്‍ലെ’ കാറിലാണ് ദുരൂഹ സാഹചര്യത്തില്‍ സ്ഫോടനമുണ്ടായത്. ആര്‍ക്കും പരിക്കില്ല. ജില്ല ഹോമിയോ മെഡിക്കല്‍ ഓഫിസര്‍ ഡോ. റജി കെ. കുഴിയേലില്‍ ഒൗദ്യോഗിക ആവശ്യാര്‍ഥം വാടകക്കെടുത്ത കാറിനടിയിലാണ് പൊട്ടിത്തെറിയുണ്ടായത്. 

ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെയായിരുന്നു സംഭവം. കാറിന്‍െറ പിന്‍ഭാഗത്ത് ഘടിപ്പിച്ച വീര്യം കുറഞ്ഞ ഉപകരണമാണ് പൊട്ടിത്തെറിച്ചത്. പ്രഷര്‍ കുക്കറും ഇലക്ട്രോണിക് ഉപകരണങ്ങളുമാണ് സ്ഫോടനത്തിനുപയോഗിച്ചത്. സംഭവസ്ഥലത്ത് അമോണിയം നൈട്രേറ്റിന്‍െറ സാന്നിധ്യം കണ്ടത്തെി. സമീപത്തുനിന്ന് കടലാസില്‍ പൊതിഞ്ഞ നിലയില്‍ കണ്ടത്തെിയ പെട്ടിയുടെ പുറത്ത് ഇംഗ്ളീഷില്‍ ‘ദ ബേസ് മൂവ്മെന്‍റ്’ എന്ന് എഴുതിയിട്ടുണ്ട്. മുഹമ്മദ് അഖ്ലാക്ക് ഇന്ത്യയിലെ ഭീകരരാല്‍ കൊല്ലപ്പെട്ടതോടെ ഇന്ത്യ ലോകത്തിന് മുന്നില്‍ നാണം കെട്ടു... നിങ്ങളുടെ ദിനങ്ങള്‍ എണ്ണുക’ എന്ന സന്ദേശവും പെന്‍ഡ്രൈവും കടലാസ് പെട്ടിയില്‍നിന്ന് ലഭിച്ചു. കാറിന്‍െറ പിന്‍ചക്രവും ചില്ലുകളും തകര്‍ന്നു. സമീപത്ത് നിര്‍ത്തിയിട്ട രണ്ട് കാറുകളുടെ ചില്ലുകളും പൊട്ടി. ഇതില്‍ ഒരു കാറില്‍ വിശ്രമിക്കുകയായിരുന്നയാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സ്ഫോടനത്തെ തുടര്‍ന്ന് അത്യുഗ്ര ശബ്ദമുണ്ടാവുകയും പരിസരത്താകെ പുക മൂടുകയും വെടിമരുന്നിന്‍െറ ഗന്ധം പരക്കുകയും ചെയ്തു. ആഘാതത്തില്‍ കാര്‍ ഉയര്‍ന്നുപൊങ്ങിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. രാവിലെ ഒമ്പതരയോടെയാണ് വാഹനം ഇവിടെ നിര്‍ത്തിയിട്ടത്. 

ജില്ല പൊലീസ് സൂപ്രണ്ട് ദേബേഷ് കുമാര്‍ ബെഹ്റയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തത്തെി. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. സംഭവസ്ഥലത്തുനിന്ന് വിരലടയാളവും സ്ഫോടക വസ്തുക്കളുടെ ഭാഗങ്ങളും ഫോറന്‍സിക് വിഭാഗം ശേഖരിച്ചു. വാഹന ഉടമയില്‍നിന്നും ദൃക്സാക്ഷികളില്‍നിന്നും പൊലീസ് തെളിവെടുത്തു. മലപ്പുറം ഡിവൈ.എസ്.പി പി.എം. പ്രദീപിന്‍െറ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു. 

നടപടി തുടങ്ങി- പൊലീസ് മേധാവി 
തിരുവനന്തപുരം/കൊച്ചി: മലപ്പുറം കോടതി വളപ്പിലുണ്ടായ സ്ഫോടനം അന്വേഷിക്കുന്നതിന് നടപടി ആരംഭിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. കൊല്ലം കലക്ടറേറ്റിലും മൈസൂരിലും ആന്ധ്രയിലെ ചിറ്റൂരിലുമുണ്ടായ സമാന സ്ഫോടനത്തിന്‍െറ പശ്ചാത്തലത്തില്‍ കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെയാണ് അന്വേഷണം നടത്തുക. ഒരു സ്പെഷല്‍ ഇന്‍റലിജന്‍സ് ടീമിനെയും സംസ്ഥാന പൊലീസ് മേധാവിയുടെ സ്പെഷല്‍ ടീമിനെയും സ്ഥലത്ത് വിന്യസിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.സംഭവത്തില്‍ എന്‍.ഐ.എ പ്രാഥമിക അന്വേഷണം നടത്തും. ഈ വര്‍ഷം ആദ്യം മൈസൂരുവിലുണ്ടായ സ്ഫോടനവുമായി സമാനതകളുള്ളതിനാലാണ് ഇതില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ എന്‍.ഐ.എ തീരുമാനിച്ചത്്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car blast malappurammalappuram blast
News Summary - car blast in malappuram civil station
Next Story