കാർ വിവാദം; കെ.പി.സി.സി പ്രസിഡൻറിെൻറ വാക്കുകൾ അനുസരിക്കുന്നുവെന്ന് രമ്യ ഹരിദാസ്
text_fieldsപാലക്കാട്: രമ്യ ഹരിദാസ് എം.പിക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാർ സമ്മാനിക്കാൻ തീരുമാനിച്ചതുമായി ബന്ധ പ്പെട്ട വിവാദത്തിൽ പ്രതികരണവുമായി രമ്യ ഹരിദാസ് എം.പി. കെ.പി.സി.സി അധ്യക്ഷേൻറതാണ് ഈ വിഷയത്തിൽ തെൻറ നിലപാടെ ന്ന് രമ്യ ഹരിദാസ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
േഫസ്ബുക്ക് പോസ്റ്റി െൻറ പൂർണരൂപം:
‘‘എന്നെ ഞാനാക്കിയ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ഒരഭിപ്രായം പറഞ്ഞാ ൽ അതാണ് എെൻറ അവസാന ശ്വാസം. ഞാൻ കെ.പി.സി.സി പ്രസിഡൻറിെൻറ വാക്കുകൾ ഏറെ അനുസരണയോടെ ഹൃദയത്തോട് ചേർക്കുന്നു. എന്നെ ഒരുപാട് സ്നേഹിക്കുന്ന എെൻറ സഹോദരങ്ങൾക്ക് ഒരുപക്ഷേ എെൻറ തീരുമാനം ഇഷ്ടപ്പെട്ടെന്ന് വരില്ല. നമ്മുടെ കൂടപ്പിറപ്പുകളിൽ ഒരാൾ സംസ്ഥാനത്തെ യുവതക്ക് വേണ്ടി ജീവൻ പണയംെവച്ച് സമരം ചെയ്യുമ്പോൾ നമ്മുടെ കണ്ണും കാതും എല്ലാം ആ പോരാട്ടത്തിന് മധ്യേ ആയിരിക്കണം. ജീവിതത്തിൽ ഒരുപാട് പ്രയാസങ്ങളിലൂടെ കടന്നുപോയ എനിക്കൽപ്പമെങ്കിലും ആശ്വാസവും സ്നേഹവും ലഭിച്ചത് ഈ പൊതുജീവിതത്തിെൻറ ഇടങ്ങളിലാണ്. അവിടെ തെൻറ പൊതുജീവിതം സുതാര്യമായിരിക്കണമെന്നുള്ളത് വ്രതവും ശപഥവുമാണ്’.
രമ്യ ഹരിദാസിന് 14 ലക്ഷം രൂപയുടെ മഹീന്ദ്ര മറാസോ കാർ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിരിവെടുത്ത് വാങ്ങിനൽകാൻ തീരുമാനിച്ചിരുന്നു. വിഷയത്തിൽ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് ചർച്ച ചൂടുപിടിച്ചത്. താനാെണങ്കിൽ ആ പണം സ്വീകരിക്കില്ലെന്നും എം.പിമാർക്ക് വാഹനം വാങ്ങാൻ വായ്പ ലഭിക്കുമെന്നും രമ്യക്ക് വായ്പ തിരിച്ചടക്കാൻ ഇപ്പോൾ ശേഷിയുണ്ടെന്നുമാണ് മുല്ലപ്പള്ളി പ്രതികരിച്ചത്.
യൂത്ത് കോൺഗ്രസ് തീരുമാനത്തിൽ തെറ്റില്ലെന്ന് ആദ്യം പ്രതികരിച്ച രമ്യ, നിലപാട് തിരുത്തി ഞായറാഴ്ച ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെക്കുകയായിരുന്നു. കാർ വാങ്ങിനൽകാനുള്ള തീരുമാനത്തിൽ തെറ്റുള്ളതായി വിശ്വസിക്കുന്നില്ലെന്നാണ് യൂത്ത് കോൺഗ്രസ് പാർലമെൻറ് മണ്ഡലം സെക്രട്ടറി പാളയം പ്രദീപ് പറഞ്ഞത്. വിഷയം ചർച്ചചെയ്യാൻ തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് വടക്കഞ്ചേരിയിൽ പാർലമെൻറ് മണ്ഡലം കമ്മിറ്റി ചേരുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.