കോഴിക്കോട് നിർത്തിയിട്ട കാറിന് തീ പിടിച്ചു
text_fieldsകോഴിക്കോട്: നടക്കാവിൽ നിർത്തിയിട്ട കാറിന് തീ പിടിച്ചു. പൊലീസും ഫയർഫോഴ്സും എത്തി തീയണച്ചു. രാവിലെ ഏഴു മണിയോടെയാണ് തീപിടിത്തമുണ്ടായത്. കോഴിക്കോട് കിഴക്കേ നടക്കാവില്‍ സിറാജ് ദിനപത്രത്തിന്‍റെ ഓഫീസിനോട് ചേര്‍ന്ന സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനാണ് തീപിടിച്ചത്.
ലാന്‍ഡ്റോവറിന്‍റെ വെലാര്‍ കാറിനാണ് തീ പിടിച്ചത്. കോഴിക്കോട്ടെ വ്യാപാരിയായ പ്രജീഷിന്‍റെതാണ് കാര്‍. തൊട്ടടുത്തുള്ള ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കാനായി എത്തിയ ഇദ്ദേഹം വണ്ടി നിര്‍ത്തി കളിക്കാനായി പോകുമ്പോഴാണ് വാഹനത്തില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ടത്. ഈ സമയത്ത് ആളുകള്‍ ഓടിക്കൂടി തീ അണക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും എത്തിയാണ് തീ അണച്ചത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.