വിദ്യാർഥികൾക്കിടയിലേക്ക് കാർ പാഞ്ഞുകയറി; അധ്യാപികയടക്കം 13 പേർക്ക് പരിക്ക്
text_fieldsമൂവാറ്റുപുഴ: യോഗദിനാചരണത്തിെൻറ പരിശീലനത്തിന് പോകാൻ കാത്തുനിന്ന വിദ്യാർഥികൾക്കിടയിലേക്ക് സ്കൂൾ അഡ്മിനി സ്ട്രേറ്ററുടെ കാർ പാഞ്ഞുകയറി 12 വിദ്യാർഥികളടക്കം 13 പേർക്ക് പരിക്കേറ്റു. മൂവാറ്റുപുഴ കടാതിയിലെ വിവേകാനന്ദ പബ ്ലിക് സ്കൂളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പേതാടെയാണ് സംഭവം.
അപകടത്തിൽ സ്കൂളിലെ മലയാളം അധ്യാപിക അരിക്കുഴ പാല ക്കാട്ട് പുത്തൻപുര രേവതിക്ക് (27) സാരമായി പരിക്കേറ്റു. വിദ്യാർഥികളായ ആവോലികക്കാട്ട് കുന്നേൽ കെ.എസ്. ഗംഗ (12), വിസ്മയ (12), ദേവിക(12), അമിത (12), ആദ്ര (12), അർച്ചന (12), ദേവിക (12), കാർത്തിക (12), അനന്തു കുറുപ്പ് (12), ഹരിഗോവിന്ദ് (12), അൈദ്വത് അനിരുദ്ധ് (12) എന്നിവർക്കാണ് പരിക്കേറ്റത്.
ഓഡിറ്റോറിയത്തിലേക്ക് കൊണ്ടുപോകുന്നതിന് കുട്ടികളെ സ്‌കൂള്‍ മുറ്റത്ത് അണിനിരത്തുന്നതിനിടെയാണ് അപകടം. ഈ സമയം, എത്തിയ അഡ്മിനിസ്‌ട്രേറ്ററുടെ കാര്‍ സ്‌കൂള്‍ മുറ്റത്തേക്ക് കയറുന്നതിനിടെ ഒരുവിദ്യാർഥിയുടെ ദേഹത്ത് തട്ടി. ഇതോടെ നിയന്ത്രണംവിട്ട വാഹനം സ്കൂൾ മുറ്റത്തേക്ക് പാഞ്ഞുകയറി വരിയായി നിരന്ന കുട്ടികളെ ഇടിച്ചുവീഴ്ത്തി. ബ്രേക്കിനുപകരം ആക്സിലറേറ്റർ കൊടുത്തതാണ് വാഹനം മുന്നോട്ടുകുതിക്കാൻ കാരണമെന്നാണ് സൂചന.
കുട്ടികളോടൊപ്പം ഉണ്ടായിരുന്ന അധ്യാപിക പൊടുന്നനെ കുട്ടികളെ വലിച്ചുമാറ്റിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. ഇതിനിടെയാണ് കാറ് അധ്യാപികയെയും തട്ടിയത്. കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ മുറ്റത്തേക്ക് കയറ്റം കയറി വരുകയായിരുന്ന കാറ് പതിയെയാണ് വന്നിരുന്നത്. വിവരമറിഞ്ഞ് മൂവാറ്റുപുഴ െപാലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. മൂവാറ്റുപുഴ ആർ.ഡി.ഒ ആശ എബ്രഹാം, ഡി.ഇ.ഒ പത്മകുമാരി, ആർ.ടി.ഒ റജി പി. വർഗീസ് എന്നിവരും സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.