മോട്ടോർ സൈക്കിൾ നിയമലംഘനം നടത്തിയതിന് കാറുടമക്ക് പിഴ
text_fieldsപട്ടാമ്പി: പൊലീസ് പിഴയിട്ടതിൽ പുലിവാല് പിടിച്ച് അനിൽ. കോട്ടക്കൽ ഭാഗത്തുകൂടി നിയമം ലംഘിച്ച് സഞ്ചരിച്ചെന്ന് കാണിച്ച് നോട്ടീസ് ലഭിച്ചിട്ട് വർഷം ഒന്ന് കഴിഞ്ഞു. തെറ്റായി അയച്ചതായതിനാലും നോട്ടീസിൽ പറഞ്ഞ സ്ഥലത്തുകൂടി യാത്ര ചെയ്തിട്ടില്ലാത്തതിനാലും പിഴയടച്ചില്ല.
എന്നാൽ വണ്ടി ടെസ്റ്റിന് കൊണ്ടുപോയപ്പോൾ പിഴയടച്ച് ചെല്ലാനുള്ള മോട്ടോർ വാഹനവകുപ്പിന്റെ നിർദേശത്തിൽ പകച്ചിരിക്കയാണ് വല്ലപ്പുഴ ചെറുകോട് പുത്തൻകുളങ്ങര അനിൽ. 2023 ജനവരി 14ന്റെ ചലാനിലാണ് പിഴയടക്കാൻ മലപ്പുറം പൊലീസ് കാര്യാലയം നിർദേശിച്ചിരിക്കുന്നത്. നോട്ടീസിൽ KL 55 E 4271 കാറിനാണ് പിഴ.
കാറുടമ അനിൽ പി. ആണ്. എന്നാൽ നോട്ടീസിലുള്ള ചിത്രം മോട്ടോർ സൈക്കിളിന്റേതാണ്. KL 55 W 4273 നമ്പറും അവ്യക്തമായി കാണാം. മോട്ടോർ സൈക്കിളിന്റെ ചിത്രം വെച്ച് കാറുടമ മോട്ടോർ വാഹന നിയമലംഘനം നടത്തിയെന്നാണ് പൊലീസ് കുറ്റം ചുമത്തിയിരിക്കുന്നത്. അധികൃതരോട് കാര്യം വിശദീകരിച്ചിട്ടും അംഗീകരിക്കുന്നില്ലെന്നും പിഴയടക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയാണെന്ന് അനിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.