ഗര്‍ഭിണിയുമായി ആശുപത്രിയിലേക്ക് പോയ കാർ ആക്രമിച്ചു
text_fieldsകൊല്ലം: ഹര്‍ത്താല്‍ വിളംബര ജാഥക്കിടെ ഗര്‍ഭിണിയെയുംകൊണ്ട് ആശുപത്രിയിലേക്ക് പോയ വാഹനത്തിനു നേരെ ആക്രമണം. കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ആറ്റിങ്ങള്‍ സ്വദേശി ശ്യാംജിത്തിനും ഭാര്യക്കുമാണ് ദുരനുഭവം നേരിട്ടത്. ഞായറാഴച വൈകീട്ട് അേഞ്ചാടെ പള്ളിമുക്കില്‍ വിളംബരജാഥ നടക്കുന്നതിനിടെയാണ് ശ്യാം ജിത്തും കുടുംബവും ഇതുവഴിയെത്തിയത്.
ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെടുത്തിയാണ് പ്രകടനം നടത്തിയതെന്ന് തിരുവനന്തപുരം ടെക്നോപാർക്ക് ജീവനക്കാരനായ ശ്യാംജിത്ത് പറഞ്ഞു. പെട്ടെന്ന് വേദന അനുഭവപ്പെട്ടതിനാല്‍ കൊല്ലം മാടന്നടയിലെ ഭാര്യയുടെ വീട്ടില്‍നിന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. പള്ളിമുക്കിലെത്തിയപ്പോഴാണ് പ്രകടനം മൂലം പോകാനാവാത്ത സ്ഥിതിയുണ്ടായത്.
അതുവഴി വന്ന ഡി.ജി.പിയുടെ വാഹനത്തിനൊപ്പം പോകാന്‍ സ്ഥലത്തുണ്ടായിരുന്ന പോലിസുകാരന് നിർദേശിച്ചപ്പോഴാണ് വാഹനം മുന്നോട്ടെടുത്തത്. എന്നാല്‍, പൊലീസ് വാഹനം വിട്ടശേഷം തങ്ങളുടെ കാർ പ്രവര്‍ത്തകര്‍ തടയുകയായിരുന്നെന്ന് ശ്യാംജിത്ത് പറയുന്നു. ഇരവിപുരം പൊലീസ് കേസെടുത്തു. സംഭവത്തെക്കുറിച്ച് പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഡി.സി.സി ഭാരവാഹികള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.