Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോളജ്​ കാമ്പസിൽ കാർ...

കോളജ്​ കാമ്പസിൽ കാർ റേസിങ്​; ഏഴ്​ വിദ്യാർഥികൾ അറസ്​റ്റിൽ

text_fields
bookmark_border
Car-Racing
cancel

ആലപ്പുഴ: കോളജ് കാമ്പസിൽ അപകടകരമാം വിധം കാർ റേസിങ് നടത്തിയ ഏഴ് വിദ്യാർഥികൾ അറസ്റ്റിൽ. എടത്വ സ​​െൻറ് അലോഷ്യസ് കോളജിലെ അവസാന വർഷ ഡിഗ്രി വിദ്യാർഥികളെയാണ് കാമ്പസിൽ അപകടകരമാം വിധം അമിതവേഗത്തിൽ കാർ റേസിങ് നടത്തിയതിന് എടത് വ പൊലീസ് അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി 26നാണ് കേസിനാസ്പദമായ സംഭവം. ബി.കോം അവസാന വർഷ വിദ്യാർഥികൾ കോളജ് കാമ്പസിൽ തങ്ങളുടെ യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചു. ആഡംബര ബൈക്ക്, ഒാപ്പൺ ജീപ്പ്, കാർ, ബുള്ളറ്റ് എന്നിവയിലെത്തിയ കുട്ടികൾ പരിപാടിക്കിടെ കാമ്പസിലൂടെ ഇൗ വാഹനങ്ങളിൽ അമിത േവഗത്തിൽ ചുറ്റിക്കറങ്ങി. ഇതിനിടെ ജീപ്പ് തട്ടി രണ്ട് വിദ്യാർഥികൾ നിലത്തുവീഴുകയും ചെയ്തു.

കുട്ടികൾ മൊബൈലിൽ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ പിന്നീട് വാർത്തയായതിനെ തുടർന്നാണ് ചൊവ്വാഴ്ച ഉച്ചയോടെ ഇവരെ അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsalappuzhamalayalam newsCar RacingEdathua College
News Summary - Car Racing In College Campus - Kerala News
Next Story