Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരുതലും കൈത്താങ്ങും...

കരുതലും കൈത്താങ്ങും 2024: അദാലത്ത് ഡിസംബർ ഒമ്പത് മുതൽ

text_fields
bookmark_border
കരുതലും കൈത്താങ്ങും 2024: അദാലത്ത് ഡിസംബർ ഒമ്പത് മുതൽ
cancel

തിരുവനന്തപുരം: കരുതലും കൈത്താങ്ങും മന്ത്രിമാരുടെ നേതൃത്വത്തിലുള്ള താലൂക്ക് തല പരാതി പരിഹാര അദാലത്തിന് ഡിസംബർ ഒമ്പതിന് തുടക്കമാകും. തിരുവനന്തപുരം വഴുതക്കാട് സർക്കാർ വനിതാ കോളജിൽ രാവിലെ 10ന് തിരുവനന്തപുരം താലൂക്ക് തല അദാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിൽ അദാലത്ത് നടക്കുന്നത്.

അദാലത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി മന്ത്രി ജി.ആർ. അനിലിന്റെ നേതൃത്വത്തിൽ ജില്ലാ തല ഉദ്യോഗസ്ഥരുടെ യോഗം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. ആന്റണി രാജു എം.എൽ.എ, കലക്ടർ അനുകുമാരി, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ടി.കെ വിനീത് എന്നിവരും പങ്കെടുത്തു.

അദാലത്തുകളിൽ ലഭ്യമാകുന്ന പരമാവധി അപേക്ഷകൾക്കും പരിഹാരം സാധ്യമാക്കുന്നതിന് ഉദ്യോഗസ്ഥർ കൂട്ടായി പരിശ്രമിക്കണമെന്ന് മന്ത്രി ജി.ആർ അനിൽ പറഞ്ഞു.

തിരുവനന്തപുരം ജില്ലയിൽ ഡിസംബർ ഒൻപത് മുതൽ 17 വരെയാണ് അദാലത്ത് നടക്കുന്നത്. തിരുവനന്തപുരം താലൂക്ക് തല അദാലത്ത് ഡിസംബർ ഒൻപതിന് വഴുതക്കാട് സർക്കാർ വനിതാ കോളേജിൽ നടക്കും. ഡിസംബർ 10ന് നെയ്യാറ്റിൻകര താലൂക്ക് തല അദാലത്ത് നെയ്യാറ്റിൻകര എസ്.എൻ ഓഡിറ്റോറിയത്തിലും 12ന് നെടുമങ്ങാട് താലൂക്ക് തല അദാലത്ത് നെടുമങ്ങാട് ഗവൺമെന്റ് ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിലും നടക്കും. 13ന് ചിറയിൻകീഴ് താലൂക്ക് തല അദാലത്ത് ആറ്റിങ്ങൽ മാമം പൂജ കൺവെൻഷൻ സെന്ററിലും 16ന് വർക്കല താലൂക്ക് തല അദാലത്ത് വർക്കല എസ്.എൻ കോളജിലും നടക്കും. 17ന് കാട്ടാക്കട താലൂക്കതല അദാലത്തിന് കാട്ടാക്കട ക്രിസ്ത്യൻ കോളജും വേദിയാകും.

തിരുവനന്തപുരം ജില്ലയിൽ പൊതുജനങ്ങൾക്ക് അപേക്ഷകൾ ഡിസംബർ ആറ് വരെ ഓൺലൈനായി സമർപ്പിക്കാം. https://karuthal.kerala.gov.in/ എന്ന വൈബ് സൈറ്റിലൂടെയോ അക്ഷയകേന്ദ്രങ്ങൾ മുഖേനയോ താലൂക്ക് ആസ്ഥാനങ്ങളിലൂടെയോ പൊതുജനങ്ങൾക്ക് പരാതികൾ നൽകാവുന്നതാണ്.

21 വിഷയങ്ങളിൽ അദാലത്തിൽ അപേക്ഷ നൽകാവുന്നതാണ്. ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്ക് വരവ്, അതിർത്തി നിർണ്ണയം, അനധികൃത നിർമ്മാണം, ഭൂമി കയ്യേറ്റം, അതിർത്തി തർക്കങ്ങളും,വഴി തടസ്സപ്പെടുത്തലും ); സർട്ടിഫിക്കറ്റുകൾ / ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/ നിരസിക്കൽ; കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി); വയോജന സംരക്ഷണം; പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ; മത്സ്യ ബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ; ശാരീരിക/ ബുദ്ധി/ മാനസിക വെല്ലുവിളി നേരിടന്നുവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾ; പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്‌ക്കരണം; പൊതുജലസ്രോതസ്സുകളുടെ സംരക്ഷണവും, കുടിവെള്ളവും; റേഷൻകാർഡ് (എ.പി.എൽ/ബി.പി.എൽ) (ചികിത്സാ ആവശ്യങ്ങൾക്ക്); കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ; വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/ സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ; ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ; വ്യവസായ സംരംഭങ്ങൾക്കുളള അനുമതി; ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ; വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം; വിവിധ സ്‌കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/അപേക്ഷകൾ; തണ്ണീർത്തട സംരക്ഷണം; അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുന്നത്; എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ; പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളാണ് പരിഗണിക്കുന്നത്.

നിർദ്ദേശങ്ങൾ, അഭിപ്രായങ്ങൾ; പ്രൊപ്പോസലുകൾ; ലൈഫ് മിഷൻ; ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ളവ/ പി.എസ്.സി സംബന്ധമായ വിഷങ്ങൾ; വായ്പ എഴുതി തള്ളൽ; പൊലീസ് കേസുകൾ; ഭൂമിസംബന്ധമായ വിഷയങ്ങൾ (പട്ടയങ്ങൾ, തരംമാറ്റം); മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് സഹായത്തിനായുള്ള അപേക്ഷകൾ; സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകൾ (ചികിത്സാ സഹായം ഉൾപ്പെടെയുളള); ജീവനക്കാര്യം (സർക്കാർ); റവന്യൂ റിക്കവറി-വായ്പ തിരിച്ചടവിനുള്ള സാവകാശവും ഇളവുകളും എന്നീ വിഷയങ്ങൾ അദാലത്തിൽ പരിഗണിക്കില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AdalatCare and support
News Summary - Care and support 2024: Adalat from December 9
Next Story