Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരുതലും കൈത്താങ്ങും:...

കരുതലും കൈത്താങ്ങും: താലൂക്ക്തല അദാലത്ത് ഡിസംബ൪ 19 മുതൽ 27 വരെ

text_fields
bookmark_border
കരുതലും കൈത്താങ്ങും: താലൂക്ക്തല അദാലത്ത് ഡിസംബ൪ 19 മുതൽ 27 വരെ
cancel

കൊച്ചി: പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് ആസ്ഥാനങ്ങളിൽ നടത്തുന്ന കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിന് ഡിസംബ൪ 19 ന് എറണാകുളം ജില്ലയിൽ തുടക്കം. അദാലത്തിന്റെ നടത്തിപ്പിന്റെയും സംഘാടനത്തിന്റെയും പൂ൪ണ ചുതല കലക്ട൪ക്കാണ്.

ഡിസംബ൪ 19 ന് കണയന്നൂ൪, 20 ന് പറവൂ൪, 21 ന് ആലുവ, 23 ന് കുന്നത്തുനാട്, 24 ന് കൊച്ചി, 26 ന് മുവാറ്റുപുഴ, 27 ന് കോതമംഗലം എന്നിങ്ങനെയാണ് ജില്ലയിൽ അദാലത്ത് നടക്കുക. മന്ത്രിമാരായ പി. രാജീവ്, പി. പ്രസാദ് എന്നിവ൪ അദാലത്തിന് നേതൃത്വം നൽകും.

പരിഗണിക്കുന്നവ

പോക്ക് വരവ്, അതി൪ത്തി നി൪ണയം, അനധികൃത നി൪മാണം, ഭൂമി കൈയേറ്റം, അതി൪ത്തി ത൪ക്കങ്ങളും വഴി തടസപ്പെടുത്തലും തുടങ്ങി ഭൂമി സംബന്ധമായ വിഷയങ്ങൾ, സ൪ട്ടിഫിക്കറ്റുകൾ/ലൈസ൯സുകൾ നൽകുന്നതിലെ കാലതാമസം/നിരസിക്കൽ, കെട്ടിട നി൪മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ട കെട്ടിട നമ്പ൪, നികുതി എന്നിവ, വയോജന സംരക്ഷണം, പട്ടികജാതി/പട്ടികവ൪ഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക/ബുദ്ധി/മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെ൯ഷ൯, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾ, പരിസ്ഥിതി മലിനീകരണം/മാലിന്യ സംസ്കരണം, പൊതുജലസ്രോതസുകളുടെ സംരക്ഷണവും, കുടിവെള്ളവും, റേഷ൯കാ൪ഡ് (എപിഎൽ/ബിപിഎൽ)-ചികിത്സാ ആവശ്യങ്ങൾക്ക്, കാ൪ഷികവിളകളുടെ സംഭരണവും വിതരണവും, വിള ഇ൯ഷുറ൯സ്, കാ൪ഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ, വള൪ത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ, ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടവ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി, ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/നഷ്ടപരിഹാരം, വിവിധ സ്കോള൪ഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/അപേക്ഷകൾ, തണ്ണീ൪ത്തട സംരക്ഷണം, അപകടകരങ്ങളായ മരങ്ങൾ മറിച്ചുമാറ്റുന്നത്, പ്രകൃതിദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം, എ൯ഡോസൾഫാ൯ ദുരിതബാധിതരുടെ വിഷയങ്ങൾ എന്നിവ അദാലത്തിൽ പരിഗണിക്കും.

പരിഗണിക്കാത്തവ

നി൪ദേശങ്ങൾ/അഭിപ്രായങ്ങൾ, പ്രൊപ്പോസലുകൾ, ലൈഫ് മിഷ൯, ജോലി ആവശ്യം/പി.എസ്.സി വിഷയങ്ങൾ, വായ്പ എഴുതി തള്ളൽ, പൊലീസ് കേസുകൾ, പട്ടയങ്ങൾ, തരംമാറ്റം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് സഹായത്തിനുള്ള അപേക്ഷകൾ, ചികിത്സാ സഹായം ഉൾപ്പടെ സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകൾ, ജീവനക്കാര്യം (സ൪ക്കാ൪), റവന്യൂ റിക്കവറി-വായ്പ തിരിച്ചടവിനുള്ള സാവകാശവും ഇളവുകളും എന്നീ വിഷയങ്ങൾ അദാലത്തിൽ പരിഗണിക്കില്ല.

അദാലത്തുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ൪ക്കുള്ള പരിശീലനം ആരംഭിച്ചു. അദാലത്തിൽ സമ൪പ്പിക്കുന്ന അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക പോ൪ട്ടൽ തയാറാക്കും. അദാലത്തിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്നതിന് എല്ലാ താലൂക്ക് ഓഫീസുകളിലും അക്ഷയ കേന്ദ്രങ്ങളിലും സൗകര്യമൊരുക്കും. ഓൺലൈ൯ അപേക്ഷകളും അക്ഷയ കേന്ദ്രങ്ങൾ വഴിയുള്ള അപേക്ഷകളും ജില്ലാതല മോണിറ്ററിങ് സെല്ലിന് ലഭിക്കും.

താലൂക്ക് ഓഫീസുകളിൽ ലഭിക്കുന്ന അപേക്ഷകളും മോണിറ്ററിങ് സെല്ലിലെത്തും. അദാലത്തിൽ ലഭിക്കുന്ന പരാതികൾ പരിശോധിച്ച് തുട൪ നടപടി സ്വീകരിക്കുന്നതിന് വിവിധ സെല്ലുകൾ രൂപീകരിക്കും. പൊതുജനങ്ങളിൽ നിന്ന് പരാതികൾ നേരിട്ട് സ്വീകരിക്കുന്നതിന് താലൂക്ക്തല സെല്ലും ലഭിക്കുന്ന പരാതികൾ പരിശോധിക്കാ൯ ജില്ലാ അദാലത്ത് സെല്ലും പരാതികളിന്മേലുള്ള നടപടികൾ നിരീക്ഷിക്കാനും ഏകോപിപ്പിക്കാനുമായി ജില്ലാതല അദാലത്ത് മോണിറ്ററിങ് സെല്ലുകളും രൂപീകരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ErnakulamTaluktala Adalat
News Summary - Care and support: Taluktala Adalat from 19th to 27th December
Next Story