കരുതലും കൈത്താങ്ങും താലൂക്കുതല അദാലത്ത് നാളെ ആരംഭിക്കും
text_fieldsകൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മൂന്നാം നൂറുദിന കര്‍മ്മപരിപാടികളുടെ ഭാഗമായി നടത്തുന്ന കരുതലും കൈത്താങ്ങും താലൂക്കുതല അദാലത്തുകള്‍ ജില്ലയില്‍ തിങ്കളാഴ്ച ആരംഭിക്കും. കണയന്നൂര്‍ താലൂക്കിലാണ് ആദ്യ അദാലത്ത്. എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന അദാലത്തില്‍ മന്ത്രിമാരായ പി. രാജീവ്, പി. പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കും.
ഭൂമി സംബന്ധമായ സർട്ടിഫിക്കറ്റുകൾ, ലൈസൻസ് എന്നിവ നൽകുന്നതിലുള്ള കാലതാമസം, കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, തണ്ണീർ തട സംരക്ഷണം, വിവിധ ക്ഷേമ പദ്ധതികൾ, പ്രകൃതിദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം, സാമൂഹ്യ സുരക്ഷാ പെൻഷൻ തുടങ്ങിയ 27 വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തിൽ പരിഗണിക്കുന്നത്. അദാലത്ത് ദിവസം നേരിട്ടെത്തിയും പരാതികൾ സമർപ്പിക്കാം.
കണയന്നൂര്‍ താലൂക്കിലെ ആദ്യ അദാലത്തിനു ശേഷം പറവൂര്‍ താലൂക്കിലെ അദാലത്ത് മെയ് 16ന് കേസരി ബാലകൃഷ്ണ പിള്ള മെമ്മോറിയല്‍ ടൗണ്‍ഹാളിലും ആലുവ താലൂക്ക് അദാലത്ത് 18ന് മഹാത്മാഗാന്ധി ടൗണ്‍ഹാളിലും കുന്നത്തുനാട് താലൂക്ക് അദാലത്ത് 22ന് പെരുമ്പാവൂര്‍ ഇ.എം.എസ് മെമ്മോറിയല്‍ ടൗണ്‍ഹാളിലും നടക്കും.
കൊച്ചി താലൂക്ക് അദാലത്ത് 23ന് മട്ടാഞ്ചേരി ടി.ഡി. സ്‌കൂളിലും മൂവാറ്റുപുഴ താലൂക്ക് അദാലത്ത് 25ന് മൂവാറ്റുപുഴ മുനിസിപ്പല്‍ ടൗണ്‍ഹാളിലും നടക്കും. ജില്ലയിലെ അവസാന അദാലത്ത് 26ന് കോതമംഗലം താലൂക്കിലെ മാര്‍ത്തോമ ചെറിയ പള്ളി കണ്‍വെന്‍ഷന്‍ സെന്ററിലാണ്. എല്ലാ അദാലത്തിലും മന്ത്രിമാരായ പി. രാജീവും പി. പ്രസാദും പങ്കെടുക്കും. രാവിലെ 10 മുതലാണ് അദാലത്തുകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.