ശ്രദ്ധിക്കണം, ഭൂചലനങ്ങളെ
text_fieldsപാലക്കാട്: കഴിഞ്ഞ ദിവസങ്ങളിൽ പാലക്കാട് ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലും അതിനോട് ചേർന്നുകിടക്കുന്ന തൃശൂർ ജില്ലയുടെ ചിലഭാഗങ്ങളിലുമുണ്ടായ ഭൂചലനങ്ങൾ ചില പാഠങ്ങൾ പകർന്നുതരുന്നുണ്ട്. ഭീതിതമായ ചലനങ്ങളല്ലെങ്കിലും ജാഗത്ര അനിവാര്യം. ഭൂമിയുടെ അടിത്തട്ടിനുതന്നെ മാരക പ്രഹരശേഷി ഏൽപ്പിക്കാൻ ഉതകുന്ന കരിങ്കൽ ക്വാറികളുടെ പ്രവർത്തനങ്ങൾ ഭൂചല സാധ്യത കൂട്ടുന്നുണ്ട്.
കേരളത്തിലെ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ കണക്കുപ്രകാരം ജില്ലയിൽ 36ലധികം ലൈസൻസ് ഉള്ള ക്വാറികൾ പ്രവർത്തിക്കുന്നതായാണ്. അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികൾ വേറെയുമുണ്ട്. ജില്ലയിൽ പ്രവർത്തിക്കുന്ന ക്വാറികളിൽ 80 ശതമാനത്തിലധികവും ഒറ്റപ്പാലം താലൂക്കിലും അതിൽതന്നെ പടിഞ്ഞാറൻ ജില്ല അതിർത്തി പ്രദേശങ്ങളിലുമാണെന്നത് ഈ പ്രദേശങ്ങളിൽ ഭൂചലന സാധ്യതകൾ വർധിപ്പിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസം തുടർച്ചയായുണ്ടായ ചെറിയ ഭൂചലനങ്ങളിൽ പാഠമുൾക്കൊണ്ടില്ലെങ്കിൽ വലിയ തിരിച്ചടി ഉണ്ടാവുമെന്ന തിരിച്ചറിവ് ഇനിയെങ്കിലും ഉണ്ടാകേണ്ടതുണ്ട്.
കേരളത്തിലെ ഭൂകമ്പ ചരിത്രം
ഇന്ത്യൻ ഫലകത്തിന്റെ ഏറ്റവും സുരക്ഷിതമായ ഭാഗമെന്ന് കരുതപ്പെടുന്ന ഒരു പ്രദേശത്താണ് കേരളമുള്ളത്. ശാസ്ത്രഭാഷയിൽ പറഞ്ഞാൽ ഈ പ്രദേശത്തെ ‘ദക്ഷിണേന്ത്യൻ പരിച’ എന്നു വിളിക്കുന്നു. അതുകൊണ്ട് കേരളത്തിൽ വൻ ചലനങ്ങൾ പ്രതീക്ഷിക്കുന്നില്ല. എങ്കിലും മഹാരാഷ്ട്രയിലെ ലാത്തൂർ ഭൂകമ്പം ഉണ്ടായത് ഇത്തരമൊരു പ്രദേശത്തായിരുന്നതിനാൽ സാധ്യതകൾ തള്ളിക്കളയാനാവില്ല. നവീകരിച്ച മെർക്കാലി മാപിനിയിൽ ഏഴ് വരെ രേഖപ്പെടുത്താവുന്ന പ്രദേശമായാണ് കേരളത്തെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് കണക്കാക്കുന്നത്. 2000 ഡിസംബർ 12നാണ് കേരളത്തിൽ സമീപകാലത്തെ ഏറ്റവും വലിയ ഭൂകമ്പം ഉണ്ടായത്. ഇടുക്കി ജില്ലയിൽ മേലുകാവിനടുത്ത് പ്രഭവസ്ഥാനം കണക്കാക്കപ്പെട്ട ഈ ഭൂചലനം റിക്ടർ സ്കെയിലിൽ അഞ്ച് രേഖപ്പെടുത്തിയിരുന്നു.
കാസർകോടും കണ്ണൂരുമൊഴിച്ച് കേരളത്തിലെല്ലായിടത്തും തമിഴ്നാട്ടിൽ നീലഗിരി, കോയമ്പത്തൂർ, തേനി, മധുര ജില്ലകളിലും ഈ ഭൂകമ്പം അനുഭവപ്പെട്ടു. 1998 ജൂണിൽ നെടുങ്കണ്ടം കേന്ദ്രമാക്കി 4.5 പരിമാണമുള്ള മറ്റൊരു ഭൂകമ്പവുമുണ്ടായിട്ടുണ്ട്. കേരളത്തിനടുത്ത് കോയമ്പത്തൂരിൽ 1990ൽ സാമാന്യം ശക്തമായ (റിക്ടർ മാപിനിയിൽ 5.5) ഭൂകമ്പമുണ്ടായിട്ടുണ്ട്. 1994ൽ തൃശൂർ ജില്ലയിൽ ദേശമംഗലം കേന്ദ്രമായി 4.3 ശക്തിയുള്ള ഭൂകമ്പം ഉണ്ടായിട്ടുണ്ട്. ഇടുക്കി കേന്ദ്രമായി 1988 ജൂൺ ഏഴിന് രണ്ടു ഭൂകമ്പങ്ങളുണ്ടായി. 4.5, 4.1 എന്നിങ്ങനെയായിരു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.