നിക്കാഹിനെത്തിയ കാറുകൾക്കുനേരെ ആക്രമണം
text_fieldsചക്കരക്കല്ല്: നിക്കാഹിൽ പങ്കെടുക്കാനെത്തിയ വാഹനങ്ങൾ കേടുപാടുകൾ വരുത്തിയതായി പരാതി.
കണയന്നൂരിലെ കുഞ്ഞലീമ ഹൗസിൽ ഷംസുദ്ദീെൻറ മകളുടെ നിക്കാഹ് ചടങ്ങിനെത്തിയ എട്ടു കാറുകളാണ് സാമൂഹികവിരുദ്ധർ ആണികൊണ്ട് വരഞ്ഞിട്ട് കേടുപാടുവരുത്തിയത്. വെള്ളിയാഴ്ച രാത്രി 9.30നാണ് സംഭവം.
കണയന്നൂർ മുട്ടിലച്ചിറയിൽ നിർത്തിയിട്ട കാറുകൾക്കുനേരെയാണ് അക്രമം നടത്തിയത്. മൂന്നു കാറുകളുടെ ഒരു വശത്തെ കണ്ണാടിയും തകർത്തിട്ടുണ്ട്. കേടുപാടുകൾ സംഭവിച്ച വാഹന ഉടമകൾ ചക്കരക്കൽ പൊലീസിൽ പരാതി നൽകി.
രാത്രി സംഭവസ്ഥലത്തെത്തിയ പൊലീസ് പ്രാഥമിക വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. വലിയ തുക ചെലവഴിച്ചാൽ മാത്രമേ കാറിെൻറ കേടുപാടുകൾ പൂർണമായും മാറ്റാൻ സാധിക്കുകയുള്ളൂവെന്ന് വാഹന ഉടമകൾ പറഞ്ഞു.
വാഹനങ്ങൾക്കുനേരെ സാമൂഹിക വിരുദ്ധ അക്രമം–പ്രതിഷേധം
ചക്കരക്കല്ല്: ഷംസുദ്ദീന് കണയന്നൂരിെൻറ മകളുടെ നിക്കാഹ് കര്‍മത്തില്‍ പങ്കെടുക്കാന്‍ വന്നവരുടെ വാഹനങ്ങള്‍ക്കു നേരെ നടന്ന സാമൂഹിക വിരുദ്ധരുടെ ആക്രമണത്തില്‍ കണയന്നൂര്‍ മഹല്ല് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഇത്തരം സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പൊതുവില്‍ നാടിന് അപമാനമാണെന്നും അക്രമകാരികൾക്കെതിരെ ഭരണകൂടവും പൊലീസും ശക്തമായ നിയമ നടപടികൾ സ്വീകരിക്കേണ്ടതാണ്. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളെ കണയന്നൂര്‍ നിവാസികള്‍ ഒന്നടങ്കം അപലപിക്കേണ്ടതും എതിര്‍ത്ത് തോൽപിക്കേണ്ടതുമാണെന്നും കണയന്നൂര്‍ മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.