കാർട്ടൂൺ അവാർഡ് വിവാദം സാംസ്കാരിക വകുപ്പ് സെക്രട്ടറി തീർപ്പാക്കും
text_fieldsതൃശൂർ: കേരള ലളിതകല അക്കാദമിയുടെ വിവാദമായ കാർട്ടൂൺ അവാർഡ് പിൻവലിക്കുന്ന കാര ്യത്തിൽ സാംസ്കാരിക വകുപ്പ് സെക്രട്ടറി തീർപ്പുകൽപിക്കും. കാർട്ടൂൺ മതചിഹ്നങ്ങളെ അവഹേളിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ അക്കാദമി ഉടൻ യോഗം ചേരണമെന്നും യോഗത് തിൽ സാംസ്കാരിക വകുപ്പ് സെക്രട്ടറിയുടെയോ പ്രതിനിധിയുടെയോ സാന്നിധ്യം ഉറപ്പുവ രുത്തണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ഇതിലേക്ക് വിദഗ്ധപരിശോധന നടത്താനാണത്രേ, കാർട്ടൂണിസ്റ്റുകളെക്കൂടി ഉൾപ്പെടുത്തണമെന്നാണ് നിർദേശം. ഈ സാഹചര്യത്തിൽ അക്കാദമി വീണ്ടും യോഗം ചേരുമെന്ന് അക്കാദമി സെക്രട്ടറി പന്ന്യം ചന്ദ്രൻ പറഞ്ഞു.
എന്നാൽ, എന്ന് ചേരണമെന്നും ഏതെല്ലാം കാർട്ടൂണിസ്റ്റുകളെ പങ്കെടുപ്പിക്കണമെന്നും തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ടുമാസം കൂടുേമ്പാൾ യോഗം ചേർന്നാൽ മതിയെന്നാണ് അക്കാദമി നിയമാവലിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അവാർഡ് പിൻവലിക്കേണ്ടെന്ന അക്കാദമി തീരുമാനത്തെ ഈ മാസം 17ന് നടന്ന നിർവാഹക സമിതിയും ജനറൽ കൗൺസിലും പിന്തുണച്ചിരുന്നു. ജൂറി തീരുമാനം ശരിവെച്ച ഇരുയോഗങ്ങളും കാർട്ടൂണിൽ മതചിഹ്നത്തെ അവഹേളിച്ചിട്ടില്ലെന്നും വിലയിരുത്തി. അംശവടി മതചിഹ്നമല്ല; അധികാര ചിഹ്നമാെണന്നാണ് ഇവർ വിലയിരുത്തിയത്. അതേസമയം, ആവശ്യമെങ്കിൽ മതചിഹ്നത്തെ അവഹേളിച്ചിട്ടുണ്ടോയെന്ന് വീണ്ടും പരിശോധിക്കുമെന്നും തീരുമാനമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം അക്കാദമി ഭാരവാഹികൾ മന്ത്രി എ.കെ. ബാലനെക്കണ്ട് ഈ തീരുമാനം അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കാർട്ടൂണിസ്റ്റുകളെക്കൂടി ഉൾപ്പെടുത്തി വിദഗ്ധ പരിശോധന നടത്താൻ സർക്കാർ ആവശ്യപ്പെട്ടത്. 17ലെ യോഗങ്ങളിൽ സാംസ്കാരിക വകുപ്പ് സെക്രട്ടറി പങ്കെടുത്തിരുന്നില്ല.
അതിനാൽ യോഗതീരുമാനങ്ങൾ അഗികരിക്കാൻ സർക്കാർ തയാറായില്ല. അതുകൊണ്ടാണ് സാംസ്കാരിക സെക്രട്ടറിയെയോ പ്രതിനിധിയെയോ പങ്കെടുപ്പിച്ച് വീണ്ടും അക്കാദമി യോഗം ചേരണമെന്ന് ആവശ്യപ്പെട്ടത്. അങ്ങനെ ചെയ്യാമെന്ന് കാണിച്ച് അക്കാദമി മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.