ഐ.എസ് കേസ്: എട്ടുപേർ കൊല്ലപ്പെട്ടതായി എൻ.ഐ.എ
text_fieldsകൊച്ചി: കാസര്‍കോട്, പാലക്കാട് ജില്ലകളില്‍നിന്നായി ദുരൂഹ സാഹചര്യത്തില്‍ കാണാതായ 23 പ േരിൽ എട്ടുപേർ കൊല്ലപ്പെട്ടതായി എൻ.ഐ.എ. 2016ൽ അനധികൃതമായി വിദേശത്തേക്ക് കടന്ന കാസർകോട് പടന്ന സ്വദേശി മുർഷിദ് മുഹമ്മദ്, തൃക്കരിപ്പൂർ സ്വദേശി മുഹമ്മദ് മർവാൻ, പടന്ന സ്വദേശി ഹഫീസുദ്ദീൻ, മുഹമ്മദ് മൻസാദ്, കെ.പി. ഷിഹാസ്, ഷിഹാസിെൻറ ഭാര്യ അജ്മല, പാലക്കാട് സ്വദേശി ബെസ്റ്റിൻ എന്ന യഹിയ, കെ.ടി. ഷിബി എന്നിവരാണ് കൊല്ലപ്പെട്ടതായി എൻ.ഐ.എ സ്ഥിരീകരിച്ചത്.
എന്നാൽ, അഫ്ഗാൻ അധികൃതരിൽനിന്ന് സ്ഥിരീകരണം ലഭിച്ചശേഷമാകും ഇവർക്കെതിരായ കേസുകൾ അവസാനിപ്പിക്കുന്ന കാര്യം തീരുമാനിക്കുക. അഫ്ഗാനിലുള്ള മറ്റുള്ളവരും ഇവരുടെ മരണം സംബന്ധിച്ച് നേരത്തേ ബന്ധുക്കളെ വിവരമറിയിച്ചിരുന്നു.
2016 മുതൽ താമസിച്ചിരുന്ന അഫ്ഗാനിസ്ഥാനിലെ നങ്കർഹാറിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണത്രേ ഇവർ കൊല്ലപ്പെട്ടത്. ഇവരുടെ വിവരങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ എൻ.ഐ.എ അഫ്ഗാൻ അധികൃതരുടെ സഹായം തേടിയിട്ടുണ്ട്. ഇതിനായി വിശദാംശങ്ങൾ എൻ.ഐ.എ കൈമാറി. അഫ്ഗാനിലേക്ക് കടന്നവരിൽ ചിലർ പിന്നീട് സിറിയയിലേക്ക് പോയതായി എൻ.ഐ.എക്ക് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇക്കാര്യവും സ്ഥിരീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.