ഗവർണറെ തടഞ്ഞ 19 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്
text_fieldsതിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വഴിതടഞ്ഞ 19 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ നാല് കേസുകൾ രജിസ്റ്റർ ചെയ്തതായി സിറ്റി പൊലീസ് കമീഷണർ അറിയിച്ചു. കന്റോൺമെന്റ് സ്റ്റേഷനിൽ രണ്ട് കേസും പേട്ട, വഞ്ചിയൂർ സ്റ്റേഷനുകളിൽ ഓരോ കേസ് വീതവും ആണ് രജിസ്റ്റർ ചെയ്തത്.
വിവിധ പൊലീസ് സ്റ്റേഷനുകളിൽ പൊലീസ്കസ്റ്റഡിയിലുള്ളവർ: വിളവൂർക്കൽ പേരുകാവ് തൈവിള ബി.ആർ ഭവനിൽ ആദർശ് (23), വെള്ളനാട് വെളിയന്നൂർ രാഹുൽ ഭവനിൽ രാഹുൽ (25) എന്നിവർക്കെതിരെയാണ് വഞ്ചിയൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
വെങ്ങാനൂർ അമ്പലത്തുംകുന്ന് കുഴിയിൽ പുരയിടം ടി.സി 27/718 സെവനൻത് (23), പേട്ട വിളയിൽ വിളാകം കവറടി ശംഭു (25), ആനയറ കല്ലുംമൂട് റോഡിൽ ശ്രീശൈലം ടി.സി 30/243-3 വിഷ്ണു (23), കമ്പിക്കകം കുന്നിൽ വീട് ടി.സി 76/981 വൃന്ദവനം വീട്ടിൽ നന്ദു (24), പേട്ട പാലോട്ടുവിളവിനയൻ (21) എന്നിവർക്കെതിരെയാണ് പേട്ട പൊലീസ് കേസെടുത്തത്.
ജനറൽ ഹോസ്പിറ്റൽ പരിസരത്ത് നിന്ന് അറസ്റ്റ് ചെയ്ത് എ.ആർ ക്യാമ്പിലേക്ക് മാറ്റിയവർ; കൊല്ലം ശൂരനാട് പുളിക്കുളം തെന്നില സ്കൂളിന് സമീപം തറയിൽ വീട്ടിൽ ആദിൽ (19), അമ്പലത്തറ ബിലാൽ നഗർ പൂന്തുറ എസ്.ബി.ഐക്ക് സമീപം 48/207-1 പുതുവൽ വീട്ടിൽ രമേശ് (21), കൊല്ലം ശാസ്താംകോട്ട രാജഗിരി വാർഡ് ജലിവില വീട്ടിൽ ആരോമൽ ആശ്ലി (22), കടകംപള്ളി ചെറുവക്കൽ വലിയർത്തല വീട്ടിൽ ആഷിഖ് (20), വഞ്ചിയൂർ കുന്നുകുഴി വാർഡിൽ സ്നേഹ വീട്ടിൽ ശ്രീജിത് എസ്. (22).
സംസം ഹോട്ടലിന് സമീപം അറസ്റ്റ് ചെയ് എ.ആർ ക്യാമ്പിലേക്ക് മാറ്റിയവർ: തിരുമല പുത്തൻകട ശ്രീഭവനം ടി.സി 8/648-1 യദു (23), കൊല്ലയിൽ ഉദിയൻകുളങ്ങര തൊട്ടിവിള എസ്.പി നിവാസിൽ ആഷിഖ് പ്രദീപ് (24), ചെങ്കൽ വട്ടവിള കിഴ്ക്കോല ട്രിനിറ്റി വീട്ടിൽ ആഷിഫ് (24), കോട്ടുകാൽ ചരുവിള വീട് ദിലീപ് (25), മണക്കാട് പുത്തൻപള്ളി പള്ളിത്തെരുവ് രായൻ (24), തൃശൂർ കൊടുങ്ങല്ലൂർ പാപ്പിനിവട്ടം വി/12 പുതിയകാവ് ഇരാട്ടുപറമ്പിൽ വീട്ടിൽ അമൻ ഗഫൂർ (22), മലയിൻകീഴ് റോസിവാസ് പെരുമണ വാർഡിൽ റിനു (23).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.