നവജാത ശിശുവിേൻറത് െകാലപാതകം; ബാങ്ക് ഉദ്യോഗസ്ഥക്കെതിരെ കേസ്
text_fieldsകട്ടപ്പന: വനിത ഹോസ്റ്റലിൽ നവജാതശിശു മരിച്ചസംഭവം കൊലപാതകമാണെന്ന് പൊലീസ്. അവിവാഹിതയായ ബാങ്ക് ഉദ്യോഗസ്ഥ പ്രസവിച്ച ശിശു ശ്വാസംമുട്ടി മരിച്ചെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
യുവതിക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുക്കുമെന്ന് കട്ടപ്പന പൊലീസ് ഇൻസ്പെക്ടർ സോണി മത്തായി അറിയിച്ചു.
കുഞ്ഞിെൻറ തലയിൽ കണ്ട പരിക്ക് സംബന്ധിച്ച് യുവതിയെ ചോദ്യം ചെയ്യും. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ ഡിസ്ചാർജ് ചെയ്താൽ ഉടൻ അറസ്റ്റ് ചെയ്ത് മൊഴി രേഖപ്പെടുത്തും. പൊലീസ് നിരീക്ഷണത്തിലാണ് യുവതി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കട്ടപ്പനയിലെ സ്വകാര്യ ഹോസ്റ്റലിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. യുവതി ഗർഭിണിയാണെന്ന വിവരം വീട്ടുകാർക്കും ഹോസ്റ്റൽ സഹവാസികൾക്കും അറിയില്ലായിരുന്നു.
സ്വകാര്യ ബാങ്കിലെ ജീവനക്കാരിയായ യുവതി ഗർഭാവസ്ഥ മറച്ചുെവച്ച് ജോലിക്കും പോയിരുന്നു. സംഭവത്തിൽ അസ്വഭാവിക മരണത്തിനാണ് പൊലീസ് ആദ്യം കേസെടുത്തത്.
വെള്ളിയാഴ്ച പുലർച്ച ഹോസ്റ്റൽ മുറിയിൽ ആൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു. മുറിയിൽ രക്തവും കട്ടിലിൽ തലയിണക്കടിയിലായി കുഞ്ഞിനെയും കണ്ടതിനെതുടർന്ന് ഹോസ്റ്റൽ അധികൃതരാണ് പൊലീസിൽ വിവരമറിയിച്ചത്.
പ്രസവിക്കുമ്പോൾ തന്നെ കുഞ്ഞ് മരിച്ച നിലയിലായിരുന്നു എന്നാണ് യുവതി നൽകിയ മൊഴി. കട്ടപ്പന ഡിവൈ.എസ്.പി രാജ്മോഹനൻ, ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐ എ.എം. സന്തോഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.