അരുന്ധതി റോയിക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശം; അഡ്വ. ജയശങ്കറിനെതിരെ പരാതി
text_fieldsകൊച്ചി: വിഖ്യാത എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിക്കെതിരെ സ്ത്രീവിരുദ്ധ അധിക്ഷേപം നടത്തിയെന് ന് അഡ്വ. ജയശങ്കറിനെതിരെ പരാതി. എറണാകുളം ഗവ. ലോ കോളജ് എസ്.എഫ്.ഐ പ്രവർത്തകരാണ് പൊലീസ് കമീഷണർക്ക് പരാതി നൽകിയത് .
ഗാന്ധിജിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30ന് കോളജിൽ കെ.എസ്.യു നടത്തിയ പാനൽ ചർച്ചയിലാണ് ജയശങ്കർ അരുന്ധതി റോ യിക്കെതിരെ മോശം വാക്കുകൾ ഉപയോഗിച്ചതത്രെ. ‘ഗാന്ധിയും സമകാലിക ഇന്ത്യയും’ വിഷയത്തിൽ ജയശങ്കർ സംസാരിക്കുന്നതിനിടെ ഗാന്ധിജിയുടെ ജാതിസങ്കൽപത്തെക്കുറിച്ച് ഷംന ഷെറിൻ എന്ന വിദ്യാർഥിനി ചോദ്യമുന്നയിച്ചിരുന്നു. ഇതിനു മറുപടിയായി എവിടെയെങ്കിലും കേട്ട കാര്യങ്ങൾ എടുത്തു വിലയിരുത്തുന്നതു ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ, അരുന്ധതി റോയി തന്‍റെ ‘ആനിഹിലേഷൻ ഓഫ് കാസ്റ്റ്’ എന്ന കൃതിയിൽ ഉന്നയിച്ച വിഷയമാണിതെന്ന് ചോദ്യകർത്താവ് വിശദമാക്കിയപ്പോഴാണ് എഴുത്തുകാരിക്കെതിരെ പരാമർശമുണ്ടായത്. അരുന്ധതി റോയ് രാത്രി എട്ടുമണിയായാൽ െവള്ളമടിച്ച് ബോധം പോകുന്ന സ്ത്രീയാണെന്നും കടുത്ത മദ്യപാനിയാണെന്നും ജയശങ്കർ ആക്ഷേപിച്ചു. ഇൗ പരാമർശത്തിനെതിരെ വിദ്യാർഥികളിൽ ചിലർ അപ്പോൾ തന്നെ പ്രതിഷേധിച്ചിരുന്നു. സംഘാടകരും അദ്ദേഹത്തിന്റെ പരാമർശത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു. ഇതിനു പിന്നാലെയാണ് എസ്.എഫ്.ഐ യൂനിറ്റ് ഭാരവാഹികൾ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്.
ജയശങ്കർ തന്‍റെ പ്രസംഗത്തിലുടനീളം സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയിരുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്നതും ആധുനിക സമൂഹത്തിനു നിരക്കാത്തതുമായി പ്രസ്താവനക്കെതിരെ നടപടിയെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. ജയശങ്കറിനെ ബഹിഷ്കരിക്കുമെന്ന് കെ.എസ്.യുവും വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.