Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആന്റണി രാജുവിനെതിരായ...

ആന്റണി രാജുവിനെതിരായ കേസ്: തൊണ്ടിമുതൽ മാറ്റിയത് 34 വർഷം മുമ്പ്

text_fields
bookmark_border
antony raju
cancel
camera_alt

ആന്റണി രാജു

ന്യൂ​ഡ​ൽ​ഹി: സാ​ക്ഷി​ക​ൾ പ​ല​രും ജീ​വി​ച്ചി​രി​പ്പി​ല്ലാ​ത്ത മൂ​ന്ന​ര​പ​തി​റ്റാ​ണ്ട് മു​മ്പ​ത്തെ കു​റ്റ​കൃ​ത്യ​ത്തി​നാ​ണ് വി​ചാ​ര​ണ നേ​രി​ടാ​ൻ സു​പ്രീം​കോ​ട​തി ആ​ന്റ​ണി രാ​ജു​വി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് മും​ബൈ​യി​ലേ​ക്ക് വി​മാ​നം ക​യ​റാ​നാ​യെ​ത്തി​യ ആ​സ്ത്രേ​ലി​യ​ക്കാ​ര​ന്‍ ആ​ന്‍ഡ്രൂ സാ​ല്‍വ​ദോ​ര്‍ 1990 ഏ​പ്രി​ല്‍ നാ​ലി​ന് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​ടി​വ​സ്ത്ര​ത്തി​ലൊ​ളി​പ്പി​ച്ച 61.6 ഗ്രാം ​ഹ​ഷീ​ഷു​മാ​യി പി​ടി​യി​ലാ​യ​താ​ണ് സം​ഭ​വ​ങ്ങ​ളു​​ടെ തു​ട​ക്കം.

ആ​ൻ​ഡ്രൂ​വി​നു​വേ​ണ്ടി ഹാ​ജ​രാ​യ പ്ര​ശ​സ്ത അ​ഭി​ഭാ​ഷ​ക​യാ​യ സെ​ലി​ന്‍ വി​ല്‍ഫ്ര​ഡി​ന്റെ ജൂ​നി​യ​റാ​യി​രു​ന്നു ആ​ന്റ​ണി രാ​ജു. പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ആ​ൻ​ഡ്രൂ​വി​ന്റെ വ​സ്തു​വ​ക​ക​ൾ തി​രി​ച്ചു​കൊ​ടു​ക്കാ​നു​ള്ള നി​ർ​ദേ​ശ​ത്തി​ന്റെ മ​റ​വി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത​ലി​ന്റെ പ്ര​ധാ​ന തെ​ളി​വാ​യ തൊ​ണ്ടി​മു​ത​ൽ അ​ടി​വ​സ്ത്ര​വും കോ​ട​തി ജീ​വ​ന​ക്കാ​ര​ൻ ആ​ൻ​റ​ണി രാ​ജു​വി​ന് കൈ​മാ​റി. പി​ന്നീ​ട് ഇ​ത് ആ​ന്റ​ണി രാ​ജു കോ​ട​തി​ക്ക് തി​രി​ച്ചു​ന​ൽ​കാ​തെ ചെ​റി​യ അ​ടി​വ​സ്ത്രം പ​ക​രം ന​ൽ​കി. സെ​ഷ​ൻ​സ് കോ​ട​തി ആ​ൻ​ഡ്രൂ​വി​നെ 10 വ​ർ​ഷം ത​ട​വി​നും ഒ​രു ല​ക്ഷം പി​ഴ​ക്കും ശി​ക്ഷി​ച്ചു​വെ​ങ്കി​ലും തൊ​ണ്ടി​മു​ത​ലാ​യ അ​ടി​വ​സ്ത്രം പ്ര​തി​ക്ക് പാ​ക​മ​ല്ലെ​ന്ന് പ​റ​ഞ്ഞ് 1991 ഫെ​ബ്രു​വ​രി അ​ഞ്ചി​ന് ഹൈ​കോ​ട​തി പ്ര​തി​യെ വെ​റു​തെ​വി​ട്ടു.

അ​ടി​വ​സ്ത്രം കോ​ട​തി ധ​രി​പ്പി​ച്ചു​നോ​ക്കി​യാ​ണ് വെ​റു​തെ​വി​ട്ട​ത്. അ​തേ​സ​മ​യം തൊ​ണ്ടി​മു​ത​ൽ മാ​റ്റി തെ​ളി​വ് ന​ശി​പ്പി​ച്ച​താ​കാ​മെ​ന്ന് നി​രീ​ക്ഷി​ച്ച ഹൈ​കോ​ട​തി വി​ഷ​യ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. ഹൈ​കോ​ട​തി വി​ജി​ല​ൻ​സ് ഓ​ഫി​സ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കൃ​ത്രി​മം ന​ട​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി.

യ​ഥാ​ർ​ഥ അ​ടി​വ​സ്ത്രം ജൂ​നി​യ​ർ അ​ഭി​ഭാ​ഷ​ക​ൻ ആ​ന്റ​ണി രാ​ജു കോ​ട​തി ജീ​വ​ന​ക്കാ​ര​നാ​യ ജോ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ എ​ടു​ത്തു​മാ​റ്റി​യെ​ന്നും വ്യ​ക്ത​മാ​യി. കോ​ട​തി ശി​ര​സ്ത​ദാ​റി​നോ​ട് പ​രാ​തി സ​മ​ർ​പ്പി​ക്കാ​ൻ ശി​പാ​ർ​ശ​യും ചെ​യ്തു. തു​ട​ർ​ന്ന് ശി​ര​സ്ത​ദാ​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി​ക​ൾ മു​ന്നോ​ട്ടു​പോ​യ​ത്.

കേ​സ് അ​ന്വേ​ഷി​ച്ച് ഒ​ന്നാം പ്ര​തി കോ​ട​തി ക്ല​ർ​ക്ക് ജോ​സി​നും ര​ണ്ടാം പ്ര​തി ആ​ന്റ​ണി രാ​ജു​വി​​നു​മെ​തി​രെ ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മം 120 ബി, 420, 201, 193, 217, 34 ​എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​രം 2006 മാ​ർ​ച്ച് 24ന് ​കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ​വി​ചാ​ര​ണ​ക്കാ​യി നെ​ടു​മ​ങ്ങാ​ട് കോ​ട​തി കു​റ്റം ചു​മ​ത്തി​യ​പ്പോ​ൾ ന​ട​പ​ടി റ​ദ്ദാ​ക്കാ​ൻ ഇ​രു​വ​രും 2022ൽ ​ഹൈ​കോ​ട​തി​യെ സ​മ​ർ​പ്പി​ച്ചു. ആ​ന്റ​ണി രാ​ജു ഉ​യ​ർ​ത്തി​യ സാ​​ങ്കേ​തി​ക ത​ട​സ്സ​വാ​ദ​ങ്ങ​ൾ അം​ഗീ​ക​രി​ച്ച് സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ലെ തു​ട​ർ​ന​ട​പ​ടി ത​ട​ഞ്ഞ ഹൈ​കോ​ട​തി പു​ന​ര​ന്വേ​ഷ​ണ​ത്തി​ന് പ​ച്ച​ക്കൊ​ടി കാ​ട്ടി.

തു​ട​ർ​ന്ന് ആ​ന്റ​ണി രാ​ജു​വി​നെ​തി​രെ സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ലെ വി​ചാ​ര​ണ ന​ട​പ​ടി ത​ട​ഞ്ഞ കേ​ര​ള ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ ‘ഗ്രീ​ൻ കേ​ര​ള ന്യൂ​സ്’ എ​ഡി​റ്റ​ർ അ​ജ​യ​നും പു​ന​ര​ന്വേ​ഷ​ണ​ത്തി​നു​ള്ള ഹൈ​കോ​ട​തി നി​ർ​ദേ​ശ​ത്തി​നെ​തി​രെ ആ​ന്റ​ണി രാ​ജു​വും അ​പ്പീ​ലു​മാ​യി സു​പ്രീം​കോ​ട​തി​യി​ലെ​ത്തു​ക​യാ​യി​രു​ന്നു.

പ്ര​തി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ ആ​സ്​​ത്രേ​ലി​യ​ൻ ത​ട​വ​റ​യി​ൽ

കേ​സി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട് ആ​സ്ത്രേ​ലി​യി​ലേ​ക്ക് ക​ട​ന്ന ആ​ൻ​ഡ്രൂ സാ​ൽ​വ​ദോ​ർ അ​വി​ടെ ഒ​രു കൊ​ല​ക്കേ​സി​ൽ പ്ര​തി​യാ​യി ത​ട​വി​ൽ ക​ഴി​യു​മ്പോ​ൾ തൊ​ണ്ടി​മു​ത​ൽ മാ​റ്റി കേ​ര​ള​ത്തി​ലെ കേ​സി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട ക​ഥ പ​റ​ഞ്ഞു. സ​ഹ​ത​ട​വു​കാ​ര​നി​ൽ​നി​ന്ന് ഈ ​വി​വ​രം ആ​സ്ത്രേ​ലി​യ​ൻ അ​ന്വേ​ഷ​ണ​സം​ഘം മൊ​ഴി​യാ​യി രേ​ഖ​പ്പെ​ടു​ത്തി കാ​ൻ​ബ​റ​യി​ലെ ഇ​ന്റ​ർ​പോ​ൾ യൂ​നി​റ്റി​നും അ​വ​ർ ഇ​ന്ത്യ​യി​ലെ ഇ​ന്റ​ർ​പോ​ൾ യൂ​നി​റ്റാ​യ സി.​ബി.​ഐ​ക്കും അ​യ​ച്ചു. സി.​ബി.​ഐ ഈ ​വി​വ​രം കേ​ര​ള പൊ​ലീ​സി​നും കൈ​മാ​റി. തു​ട​ർ​ന്ന് കേ​സി​ല്‍ കൃ​ത്രി​മം ന​ട​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ ഹൈ​കോ​ട​തി വി​ജി​ല​ന്‍സി​ന് പ​രാ​തി ന​ല്‍കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Antony Raju
News Summary - Case against Antony Raju: Evidences Transferred 34 years ago
Next Story