മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞ സംഭവം; ബി.ജെ.പി കൗൺസിലർക്കെതിരെ കേസ്
text_fieldsകോട്ടയം: ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ച വയോധികെൻറ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കാതെ തടഞ്ഞ സംഭവത്തിൽ ബി.ജെ.പി കൗൺസിലർക്കെതിരെ കേസെടുത്തു. നഗരസഭ കൗൺസിലർ ടി.എൻ. ഹരികുമാറിനെതിരെയാണ് കേസെടുത്തത്. കണ്ടാൽ അറിയാവുന്ന 30 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കൂട്ടം കൂടിയതിന് പകർച്ചവ്യാധി നിയന്ത്രണ നിയമം, മൃതദേഹത്തോട് അനാദരവ് കാണിക്കൽ തുടങ്ങിയ വകുപ്പുകളിലാണ് കേസെടുത്തത്.
ശനിയാഴ്ചയാണ് ചുങ്കം സി.എം.എസ് കോളജിന് സമീപം നെടുമാലിയിൽ ഔസേഫ് ജോർജ് (85) മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കോട്ടയം അസംബ്ലി ഓഫ് ഗോഡ് സഭ വിഭാഗത്തിൽപ്പെട്ട ഔസേഫ് ജോർജിെൻറ മൃതദേഹം ഇവരുടെ സെമിത്തേരിയിൽ അടക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പൊതുകല്ലറായ ഇവിടെ കുഴിയെടുത്ത് സംസ്കരിക്കാൻ സ്ഥലമില്ലാത്തതിനാൽ നഗരസഭയും ആരോഗ്യവകുപ്പും ജില്ല ഭരണകൂടവും ചേർന്ന് മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ സംസ്‌കാരം നടത്താൻ തീരുമാനിക്കുകയായിരുന്നു.
ഇതിനുള്ള ഒരുക്കങ്ങൾക്കിടെയാണ് നാട്ടുകാർ നഗരസഭ കൗൺസിലറും ബി.ജെ.പി അംഗവുമായ ടി.എൻ. ഹരികുമാറിെൻറ നേതൃത്വത്തിൽ പ്രതിഷേധവുമായി രംഗെത്തത്തിയത്. ശ്മശാനത്തിലേക്കുള്ള വഴി മുളകൊണ്ട് കെട്ടിയടച്ച് സ്ത്രീകളടക്കം റോഡിൽ കുത്തിയിരുന്നു. സംഘർഷാവസ്ഥ കണക്കിലെടുത്ത് ഈസ്റ്റ് സി.ഐ നിർമൽ ബോസിെൻറ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തി. നാട്ടുകാർ കെട്ടിയടച്ച വഴി പൊലീസ് തുറന്നെങ്കിലും ഒരുകാരണവശാലും സംസ്‌കാരം അനുവദിക്കിെല്ലന്നും മൃതദേഹം കൊണ്ടുവന്നാൽ തടയുമെന്നും ഉറപ്പിച്ച് വഴിയിൽ കുത്തിയിരിക്കുകയായിരുന്നു നാട്ടുകാർ. സമൂഹഅകലം പാലിക്കാതെ ജനങ്ങൾ കൂടിനിന്നതും ആശങ്ക ഉയർത്തിയിരുന്നു.
കോവിഡ് ബാധിതെൻറ മൃതദേഹം സംസ്കരിക്കാൻ അനുവദിച്ചാൽ മറ്റ് സ്ഥലങ്ങളിൽനിന്ന് കൂടുതൽ മൃതദേഹങ്ങൾ സംസ്കരിക്കാൻ കൊണ്ടുവരുമോ എന്നതും തങ്ങൾക്ക് ഇതുമൂലം രോഗം ബാധിക്കുമോ എന്നതുമായിരുന്നു പരിസരവാസികളുടെ ആശങ്ക. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ പ്രതിഷേധക്കാരുമായി നാലുമണിക്കൂറിലേെറ സമയം നടത്തിയ ചർച്ചകൾക്കും അനുനയനീക്കങ്ങൾക്കുമൊടുവിൽ സംസ്‌കാരം മാറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു. മൃതദേഹം സംസ്കരിക്കാൻ മറ്റൊരു ഉചിതസ്ഥലം ജില്ല ഭരണകൂടം കണ്ടെത്തുമെന്ന് എം.എൽ.എ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ജനപ്രതിനിധികളും ജില്ല ഭരണകൂടവും ഇടപ്പെട്ടതോടെ വയോധികെൻറ സംസ്‌കാരം അർധരാത്രിയോടെ വൻ പൊലിസ് കാവലിൽ മുട്ടമ്പലത്ത് തന്നെ നടത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.