ബിഷപ്പിനെതിരായ പീഡനാരോപണം മറച്ചുവെച്ചു; കർദിനാൾ ആലഞ്ചേരിെക്കതിരെ പരാതി
text_fieldsകോട്ടയം: ജലന്ധർ രൂപത ബിഷപ് ലൈംഗികമായി പിഡിപ്പിച്ചുെവന്ന കന്യാസ്ത്രീയുടെ പരാതി മറച്ചുവെച്ച സംഭവത്തിൽ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ െഎ.ജിക്ക് പരാതി. പീഡനം മറച്ചുവെച്ച കർദിനാളിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് െഎ.ജിക്ക് പരാതി ലഭിച്ചത്. കർദിനാൾ സംഭവം അറിഞ്ഞിട്ടും പൊലീസിൽ അറിയിക്കാതെ ഒത്തു തീർപ്പാക്കാൻ നോക്കിെയന്നും പരാതിയിൽ പറയുന്നു. എറണാകുളം സ്വദേശി ജോൺ ജേക്കബാണ് പരാതി നൽകിയത്.
ലൈംഗികമായും മാനസികമായുമുള്ള പീഡനങ്ങൾ വിവരിച്ച് 2016 ആഗസ്റ്റിലാണ് സീറോ മലബാർ സഭ തലവൻ കർദിനാൾ ജോർജ് ആലഞ്ചേരിക്ക് കന്യാസ്ത്രീ പരാതി നൽകിയത്.
2014 മെയിൽ ജലന്ധർ രൂപത ബിഷപ് ഫ്രാങ്കോ മുളക്കൽ രൂപതക്ക് കീഴിലെ കുറവിലങ്ങാട്ടെ മഠത്തിന് സമീപത്തെ ഗെസ്റ്റ് ഹൗസിൽ വെച്ച് തന്നെ പീഡിപ്പിച്ചുവെന്നും പിന്നീട് 13 തവണ ഇത് തുടർന്നുവെന്നുമാണ് പരാതി. എതിർക്കാൻ ശ്രമിച്ചപ്പോൾ മാനസികമായും പിഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. എന്നാൽ പരാതിയെ കുറിച്ച് അറിഞ്ഞെങ്കിലും അത് മറച്ചുവെക്കാനും ഒത്തു തീർപ്പാക്കാനുമാണ് കർദിനാൾ ശ്രമിച്ചത്.
അതേസമയം, ബിഷപ്പിനെതിരായ പരാതിയിൽ കോട്ടയം പൊലീസ് കന്യാസ്ത്രീയുെട മൊഴിെയടുത്തു. മജിസ്ട്രേറ്റിനു മുമ്പാകെ കന്യാസ്ത്രീയുടെ രഹസ്യമൊഴി രേഖപ്പെടുത്താനും പൊലീസ് ശ്രമിക്കുന്നുണ്ട്. അതിനിടെ കേസ് ഒതുക്കി തീർക്കാനും ശ്രമം നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നു. ജലന്ധറിൽ നിന്നുള്ള ഒരു സംഘം കോട്ടയെത്തത്തി കന്യാസ്ത്രീെയ സന്ദർശിച്ചതായാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.