വിദ്വേഷ പ്രസംഗം നടത്തിയെന്ന്; കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ കേസ്
text_fieldsകോഴിക്കോട്: വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ കോൺഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെ പൊലീസ് കേസ്. തിരുവനന്തപുരം സ്വദേശി അരുൺജിത് തെരഞ്ഞെടുപ്പ് കമീഷന് നൽകിയ പരാതി ഡി.ജി.പി മുഖേന കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസിന് കൈമാറുകയായിരുന്നു.
കുന്ദമംഗലം മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നടത്തിയ പ്രസംഗത്തിൽ, ബി.ജെ.പി ഇനിയും അധികാരത്തിലെത്തിയാൽ ക്രിസ്ത്യൻ, മുസ്ലിം പള്ളികൾ ഉണ്ടാകില്ലെന്ന പരാമർശം വിദ്വേഷം വളർത്തുന്നതാണെന്നായിരുന്നു പരാതി.
പൊലീസ് കേസെടുത്തതിന് പിന്നാലെ വിമര്‍ശനവുമായി ഷമ മുഹമ്മദ് രംഗത്തെത്തി. കേരളത്തിന്‍റെ ആഭ്യന്തര മന്ത്രി ഏത് പാര്‍ട്ടിക്കാരാനാണെന്ന് ക്ഷമ മുഹമ്മദ് ചോദിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ആഭ്യന്തര മന്ത്രിക്ക് തിടുക്കമാണുളളത്. മണിപ്പൂരില്‍ നടന്ന ക്രൂരതകളാണ് പ്രസംഗത്തിൽ ഉന്നയിച്ചതെന്നും ഷമ മുഹമ്മദ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.