കോൺഗ്രസ് എം.എൽ.എമാർക്കെതിരെ ലൈംഗിക പീഡനത്തിന് കേസ്
text_fieldsകൊച്ചി: കോണ്ഗ്രസിെൻറ മൂന്ന് എം.എൽ.എമാർക്കെതിരെ ലൈംഗിക പീഡനത്തിന് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു. എറണാകുളം എം.എൽ.എ ഹൈബി ഈഡൻ, മുൻ മന്ത്രിമാരായ കോന്നി എം.എൽ. എ അടൂർ പ്രകാശ്, വണ്ടൂർ എം.എൽ.എ എ.പി. അനിൽകുമാർ എന്നിവർക്കെതിരെയാണ് തിരുവനന്തപു രം ക്രൈംബ്രാഞ്ച് ഹെഡ് ക്വാർേട്ടഴ്സ് യൂനിറ്റ് കേസെടുത്തത്. മൂവരെയും പ്രതിചേർത്തുള്ള മൂന്ന് പ്രഥമ വിവര റിപ്പോർട്ടുകൾ അന്വേഷണസംഘം എം.പിമാർക്കും എം.എൽ.എമാർക്കുമെതിരായ കേസുകൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ചു.
കേസുകൾ പരിഗണനയിൽ വരുന്നതാണോ എന്ന് പരിശോധിച്ചശേഷമാവും കോടതി എഫ്.െഎ.ആറുകൾ ഫയലിൽ സ്വീകരിക്കുക. എ.പി. അനിൽകുമാറിെൻറ അഡീഷനൽ ൈപ്രവറ്റ് സെക്രട്ടറിയായിരുന്ന അഡ്വ.പി.നസറുല്ലയെയും പ്രതി ചേർത്തിട്ടുണ്ട്. പ്രകൃതിവിരുദ്ധ പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ, വഞ്ചന എന്നീ വകുപ്പുകൾ പ്രകാരമാണ് എ.പി. അനിൽകുമാറിനും അഡ്വ. നസറുല്ലക്കുമെതിരെ കേസ്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, ശല്യം ചെയ്യൽ തുടങ്ങിയ കുറ്റങ്ങളാണ് അടൂർ പ്രകാശിനെതിരെയുള്ളത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഹൈബി ഇൗഡനെതിരെയുള്ളത്.
പത്തനംതിട്ട പ്രമാടം സ്റ്റേഡിയത്തിൽ സോളാർ പവർ പ്ലാൻറ് സ്ഥാപിക്കുന്നതിെൻറ സാധ്യതാപഠനത്തിന് വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറിയെന്നും പിന്നീട് ബംഗളൂരുവിലടക്കം വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നുമുള്ള യുവതിയുടെ മൊഴിയിലാണ് അടൂർ പ്രകാശിനെതിരെ കേസ്. എം.എൽ.എ ഹോസ്റ്റലിലേക്കും എറണാകുളം െഗസ്റ്റ് ഹൗസിലേക്കും വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് ഹൈബി ഈഡനെതിരായ ആരോപണം. എ.പി. അനിൽകുമാർ നസറുല്ല വഴി ഏഴ് ലക്ഷം രൂപ കൈപ്പറ്റിയതായും പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നുമാണ് ആരോപണം.
നേരത്തേ ഉമ്മൻ ചാണ്ടി, എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർക്കെതിരെ ക്രൈംബ്രാഞ്ച് സമാന രീതിയിൽ കേസ് രജിസ്റ്റർ ചെയ്തെങ്കിലും കാര്യമായ തെളിവുകൾ പുറത്തുകൊണ്ടുവരാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ ഇൗ കേസുകളിലെ അന്വേഷണം ഏറക്കുറെ നിലച്ച അവസ്ഥയിലാണ്. സോളാർ റിപ്പോർട്ടിേന്മലുള്ള നിയമോപദേശത്തിെൻറ അടിസ്ഥാനത്തിലാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ ക്രൈംബ്രാഞ്ച് വീണ്ടും കൂടുതൽ കേസ് രജിസ്റ്റർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.