മാസ്കില്ല, നിർദേശങ്ങൾ പാലിച്ചില്ല; ആയിരത്തിലധികം പേർക്കെതിരെ കേസ്
text_fieldsകോഴിക്കോട്: കോവിഡ് സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കാത്തവർക്കെതിരായ നടപടി ശക്തമാക്കിയതോടെ ഓേരാ ദിവസവും നഗരത്തിൽ രജിസ്റ്റർ ചെയ്യുന്നത് ആയിരത്തിലധികം കേസുകൾ. മാസ്ക് ധരിക്കാത്തവൻ, സാമൂഹിക അകലം പാലിക്കാത്തവർ, ജില്ല ഭരണകൂടം ഉൾപ്പെടെ പുറത്തിറക്കിയ നിയന്ത്രണങ്ങളും നിർദേശങ്ങളും പാലിക്കാത്തവർ എന്നിവർക്കെതിരെയാണ് പിഴയുൾപ്പെടെ ചുമത്തുന്നത്.
വ്യാപാരസ്ഥാപനങ്ങളിലും ബസുകളിലുമുൾപ്പെടെ പൊലീസ് പരിശോധന തുടരുന്നുമുണ്ട്. ഇതിനോടകം രണ്ടരലക്ഷത്തിലേറെ രൂപയാണ് പിഴ ഇനത്തിൽ ചുമത്തിയത്.
ഞായറാഴ്ച അനുവദനീയമായതിലും കൂടുതൽ ആളുകളെ കയറ്റിയ സ്വകാര്യ ബസുകൾക്കെതിെരയും നടപടി സ്വീകരിച്ചു. ഒാരോ പൊലീസ് സ്റ്റേഷനുകളും നാലുസംഘങ്ങളായി തിരിഞ്ഞാണ് പട്രോളിങ് നടത്തുന്നത്. സ്റ്റേഷനിലെ രണ്ടു വാഹനങ്ങളിലും സ്വകാര്യ വാഹനം വാടകക്കെടുത്തും സെക്ടറൽ മജിസ്ട്രേറ്റുമാരുടെ വാഹനത്തിലുമാണ് പട്രോളിങ് നടത്തുന്നത്. നഗരത്തിെൻറ ക്രമസമാധാന ചുമതലയുള്ള ടൗൺ, മെഡിക്കൽ കോളജ്, ഫറോക്ക് അസി. കമീഷണർമാർക്കു പുറമെ ഒരു അസി. കമീഷണർക്ക് രണ്ട് എന്ന തോതിൽ മറ്റു സ്റ്റേഷനുകളുടെയും ചുമതല നൽകിയാണ് പരിശോധന തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.