ഗുണ്ടകളെ ഒതുക്കാൻ സ്പെഷൽ ഫോഴ്സ്: ആദ്യ കേസ് സി.പി.എം ഏരിയ സെക്രട്ടറിക്കെതിരെ
text_fieldsകൊച്ചി: ഗുണ്ടകളെ ഒതുക്കാന്‍ കൊച്ചിയില്‍ സിറ്റി ടാസ്ക് ഫോഴ്സ് രൂപീകരിച്ചതിന് തൊട്ടു പിന്നാലെ ഗുണ്ടകളുടെ സഹായത്തോടെ തട്ടികൊണ്ട് പോയി ഭീഷണിപെടുത്തിയതിന് സി.പി.എം ജില്ലാ കമ്മിറ്റിയിലെ യുവനേതാവിനെതിരെ പൊലീസ് കേസെടുത്തു. സി.പി.എം ജില്ലാ കമ്മറ്റിയംഗവും കളമശേരി ഏരിയ സെക്രട്ടറിയും ജില്ലാ സ്പോട്്സ് കൗണ്‍സില്‍ പ്രസിഡന്‍റുമായ വി.എ.സക്കീര്‍ ഹുസൈനെ ഒന്നാം പ്രതിയാക്കി പാലാരിവട്ടം പൊലീസാണ് കേസെടുത്തത്്. വ്യവസായിയായ വെണ്ണല സ്വദേശി ജൂബ് പൗലോസാണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് യുവസംരംഭകയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ മുന്നാം പ്രതിയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമായിരുന്ന കലൂര്‍ കറുകപ്പിള്ളിയില്‍ സിദ്ദിഖ് ആണ് കേസില്‍ രണ്ടാം പ്രതി. കണ്ടാല്‍ തിരിച്ചറിയാവുന്നയാളാണ് മൂന്നാം പ്രതി. പുക്കാട്ടുപടി സ്വദേശിനി കണയാരപ്പടി ഷീല തോമസ് നാലം പ്രതിയുമാണ്.
വെണ്ണല സ്വദേശിയും മുന്‍ ബാങ്ക് ഉദ്യോഗസ്ഥനും ഇപ്പോള്‍ ബിസിനസുകാരനുമായ ജൂബ് പൗലോസ് മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ പരാതി അന്വേഷണത്തിനായി പൊലീസിനു കൈമാറുകയായിരുന്നു. മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസില്‍ പൊലീസ് കസ്റ്റഡയിലുള്ളയാളുമായ കറുകപ്പിള്ളി സിദ്ദിഖുമായി സക്കീര്‍ ഹുസൈന് ബന്ധമുണ്ടെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. സക്കീര്‍ഹുസൈനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കളമശേിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ നടക്കുന്നതിനിടെയാണ് മറ്റൊരു കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്നത്. 35 ലക്ഷം രൂപ ബാങ്ക് വായ്പയെടുത്ത് ഷീല തോമസുമായി ചേര്‍ന്ന് ഒരു വ്യവസായ സ്ഥാപനം താന്‍ ആരംഭിച്ചിരുന്നതായും പിന്നീട് സ്ഥാപനത്തിന്‍െറ പൂര്‍ണ്ണ അവകാശം അവര്‍ക്ക് വിട്ടുകൊടുക്കണമെന്ന ആവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്നാണ് പരാതി. മൂന്നു വര്‍ഷത്തേക്കായിരുന്നു ഷീല തോമസുമായി കരാറുണ്ടായിരുന്നതെങ്കിലും ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ കരാറില്‍ നിന്നും പിന്‍മാറിയ ഇവര്‍ സ്ഥാപനം ഒഴിഞ്ഞുകൊടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇത് സംബന്ധിച്ച കേസില്‍ തനിക്ക് അനുകൂലമായി വിധിയുണ്ടായി. എന്നാല്‍ അനുകൂല വിധിയുണ്ടായ അന്ന് കറുകപ്പിള്ളി സിദ്ദീഖും കൂട്ടരും ചേര്‍ന്ന് തന്‍െറ സ്ഥാപനത്തിലെ ജോലിക്കാരനെ ബലമായി തട്ടിക്കോണ്ടുപോവുകയും കളമശ്ശേരി ഏരിയാ കമ്മിറ്റി ഓഫിസിലത്തെി സെക്രട്ടറി സക്കീര്‍ ഹുസൈനെ കണ്ട് ഷീലയുമായുള്ള കരാറില്‍ നിന്ന് പിന്‍മാറി സ്ഥാപനമൊഴിഞ്ഞുകൊടുക്കണമെന്ന് തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ജൂബ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലുള്ളത്.
സി.പി.എം നേതാവായ പി.എസ്.മോഹനന്‍െറ മകന്‍ വഴി കറുകപ്പിള്ളി മുന്‍ ലോക്കല്‍ സെക്രട്ടറിയോട് സഹായം അഭ്യര്‍ഥിച്ചത് പ്രകാരം സിദ്ദീഖ് നിര്‍ദേശിച്ച പാലാരിവട്ടത്തെ ബേക്കറിയില്‍ എത്തി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തുനിന്നു സഖാവ് കോടിയേരി ബാലകൃഷ്ണന്‍െറ ക്വട്ടേഷനാണെന്നും ഇതു തീര്‍ത്തില്ളെങ്കില്‍ ഇനി വരുന്ന പ്രത്യാഘാതങ്ങള്‍ വലുതായിരിക്കുമെന്നും സിദ്ദീഖ് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്. പിന്നീട് ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍െറ അടുക്കലേക്ക് കൂട്ടിക്കോണ്ടുപോയി. ഷീല തോമസ് പാര്‍ട്ടിക്ക് വളരെ വേണ്ടപ്പെട്ടയാളാണെന്നും വലിയ തുക സംഭാവന നല്‍കി പാര്‍ട്ടിയെ സഹായിക്കുന്നവരാണെന്നും കരാറില്‍ നിന്ന് പിന്‍ മാറണമെന്നും സക്കീര്‍ ഹുസൈന്‍ ആവശ്യപ്പെട്ടു. കഴിയില്ളെന്ന് പറഞ്ഞപ്പോള്‍ ഭീഷണി പെടുത്തുകയും ചെയ്തു. തുടര്‍ന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.രാജീവുമായി ബന്ധപ്പെട്ടു പ്രശ്നം പരിഹരിച്ചു തരണമെന്ന് അഭ്യര്‍ഥിച്ചു. പിന്നീട് നടന്ന ചര്‍ച്ചയില്‍ പത്തോ പന്ത്രണ്ടോ ലക്ഷം രൂപ നല്‍കാമെന്നും കരാര്‍ തുടരന്‍ അനുവദിക്കില്ളെന്നും സക്കീര്‍ ഹുസൈന്‍ നിലപാടെടുത്തുവെന്നും ഭയം മൂലമാണ് നേരത്തേ പരാതിപ്പെടാതിരുന്നതെന്നും മുഖ്യമന്ത്രി ഇടപെട്ടു സത്വര നടപടി സ്വീകരിക്കണമെന്നും ജൂബ് പരാതിയില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.