ഷാഫി പറമ്പിലിന് കോവിഡെന്ന് വ്യാജവാർത്ത: മുൻ പഞ്ചായത്ത് പ്രസിഡൻറ് അറസ്റ്റിൽ
text_fieldsപുന്നയൂർക്കുളം: ഷാഫി പറമ്പിൽ എം.എൽ.എക്കെതിരെ സമൂഹ മാധ്യമത്തിൽ അധിക്ഷേപിച്ച് വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിൽ പുന്നയൂർക്കുളം പഞ്ചായത്ത് മുൻ പ്രസിഡൻറിെന അറസ്റ്റ് ചെയ്തു. മുൻ പ്രസിഡൻറും സി.പി.എം നേതാവുമായ സി.ടി. സോമരാജിനെയാണ് (56) വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
‘ഷാഫി പറമ്പിലിന് കോവിഡ് ബാധ: സൂക്ഷിക്കുന്നത് നന്നായിരിക്കും’ എന്ന രീതിയിൽ സി.ടി. സോമരാജൻ ഫേസ് ബുക്കിലാണ് പ്രചാരണം നടത്തിയത്. ഇക്കാര്യം ആരോപിച്ച യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡൻറ് നിഖിൽ ജി കൃഷ്ണയാണ് വടക്കേക്കാട് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതേ പരാതി ഉന്നയിച്ച് തൃശൂർ ജില്ലാ പ്രസിഡൻറ് ഒ.ജെ. ജനീഷ് സിറ്റി പൊലീസ് ഓഫിസിലും പരാതി നൽകിയിരുന്നു.
പരാതിക്ക് കാരണമായ പോസ്റ്റ് സോമരാജ് ഉടനെ പിൻവലിച്ചെങ്കിലും പോസ്റ്റിെൻറ സ്ക്രീൻ ഷോട്ട് സഹിതമാണ് ജനിഷും നിഖിലും പരാതി നൽകിയത്. കെ.ഇ.ഡി.ഒ 2020 പൊലീസ് നിയമമനുസരിച്ച് അപകീർത്തിപ്പെടുത്തലിനും വ്യാജ വാർത്ത പ്രചരിപ്പിച്ചതിനുമാണ് സോമരാജനെതിരെ കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.