വരവിൽകവിഞ്ഞ സ്വത്ത് സമ്പാദനം: എക്സൈസ് അസി. കമീഷണർക്കെതിരെ കേസ്
text_fieldsകൊച്ചി: വരവിൽകവിഞ്ഞ സ്വത്ത് സമ്പാദനത്തിന് എറണാകുളം എക്സൈസ് ഇൻറലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അസി. കമീഷണർക്കെതിരെ വിജിലൻസ് ആൻഡ് ആൻഡി കറപ്ഷൻ ബ്യൂറോ സ്പെഷൽ സെൽ കേസെടുത്തു. എറണാകുളം മൂക്കന്നൂർ പറമ്പയം പുതുശ്ശേരി വീട്ടിൽ പി.എൽ. ജോസിനെതിരെയാണ്(55) കേസെടുത്തത്.
2011 ജനുവരി ഒന്ന് മുതല്‍ 2021 മാര്‍ച്ച് 31 വരെയുളള കാലയളവില്‍ വരവില്‍ കവിഞ്ഞ് 25,90,526 രൂപ സമ്പാദിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. മുമ്പ് തൃശൂര്‍ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ഓഫീസില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടരായി ജോലി നോക്കിയിരുന്ന ഇദ്ദേഹത്തിന്റെ പറമ്പയത്തുള്ള വീട്ടിലും എറണാകുളത്തുള്ള ഓഫീസിലും വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.