മീഡിയവണിനും മാധ്യമത്തിനുമെതിരെ തെറ്റായ വാർത്ത: കേസെടുത്തു
text_fieldsകോഴിക്കോട്: ജനങ്ങൾക്കിടയിൽ മതസ്പർധ വളർത്തുംവിധം വിേദ്വഷകരമായ രീതിയിൽ മാധ്യമം പത്രത്തിനും മീഡിയവൺ ചാനലിനുമെതിരെ ഒാൺലൈൻ മാധ്യമത്തിൽ തെറ്റായ വാർത്ത നൽ കിയതിന് പൊലീസ് കേസെടുത്തു. ഹിന്ദു സംസ്കാരവും നാഗരികതയും പ്രചരിപ്പിക്കാനെന്ന് അവകാശപ്പെട്ട് പ്രവർത്തിക്കുന്ന ഇൻഡസ് സ്ക്രോൾസ് ഡോട്ട് കോം ഒാൺലൈൻ പോർട്ടൽ എഡിറ്റർ ഇൻ ചീഫ് കോഴിക്കോട് ചേവായൂർ പരശുനാഥ് പാരഡൈസിൽ ജി. ശ്രീധരൻ, റിപ്പോർട്ടർ എന്നിവർക്കെതിരെയാണ് ചേവായൂർ പൊലീസ് കേസെടുത്തത്.
മതസ്പർധ വളർത്തുന്നതിനെതിരായ െഎ.പി.സി 153എ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. മീഡിയവണും മാധ്യമവും അടച്ചുപൂട്ടൽ ഭീഷണിയിലാണെന്നും വിദേശ ഫണ്ട് നിലച്ചതുകാരണം പ്രതിസന്ധിയിലാെണന്നും ഫണ്ട് നിലച്ച് പ്രതിസന്ധിയിലായതിനാൽ മുസ്ലിം ജീവനക്കാർക്ക് മാത്രം ശമ്പളം നൽകുന്നു എന്നും മറ്റുമായിരുന്നു മാർച്ച് എട്ടിന് തെറ്റായ വാർത്ത പ്രസിദ്ധീകരിച്ചത്. മാധ്യമം പബ്ലിഷർ ടി.കെ. ഫാറൂഖ് നൽകിയ പരാതിയിലാണ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.