വോട്ട് ചെയ്തത് സുധാകരന്‍ എത്തി നോക്കിയ സംഭവം: പൊലീസ് വി.എസിന്‍െറ മൊഴിയെടുത്തു
text_fieldsതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ്. അച്യുതാനന്ദനും ഭാര്യയും വോട്ട് ചെയ്യുന്നത് മന്ത്രി ജി. സുധാകരന്‍ എത്തിനോക്കിയെന്ന പരാതിയില്‍ പൊലീസ് വി.എസില്‍നിന്ന് മൊഴിയെടുത്തു. ശനിയാഴ്ച രാവിലെ അദ്ദേഹത്തിന്‍െറ ഒൗദ്യോഗിക വസതിയിലത്തെിയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ആലപ്പുഴ ഡിവൈ.എസ്.പി എം.ഇ. ഷാജഹാന്‍െറ നേതൃത്വത്തിലെ സംഘം മൊഴിയെടുത്തത്.
വി.എസ്, ഭാര്യ വസുമതി, മകന്‍ വി.എസ്. അരുണ്‍കുമാര്‍ എന്നിവരില്‍നിന്ന് ഒരുമണിക്കൂറോളം സംഘം മൊഴിയെടുത്തു. അമ്പലപ്പുഴ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായിരുന്ന ജി. സുധാകരന്‍ പറവൂര്‍ ഗവ. ഹൈസ്കൂളില്‍ വി.എസും ഭാര്യയും വോട്ട് ചെയ്യാനത്തെിയപ്പോള്‍ പോളിങ് ബൂത്തില്‍ കയറി വോട്ട് ചെയ്യുന്നത് നോക്കിയെന്നായിരുന്നു ആലപ്പുഴ ഡി.സി.സിയുടെ പരാതി. ഇതുസംബന്ധിച്ച ദൃശ്യങ്ങളും കൈമാറിയിരുന്നു. തുടര്‍ന്ന്, തെരഞ്ഞെടുപ്പ് കമീഷനാണ് പൊലീസിനോട് കേസെടുത്ത് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത്.
ജനപ്രാതിനിധ്യ നിയമം 130, 131 എന്നീ വകുപ്പുകള്‍ അനുസരിച്ച് വോട്ടറെ സ്വാധീനിക്കാന്‍ ശ്രമിച്ചു, വോട്ട് ചെയ്യാന്‍ നിര്‍ബന്ധിച്ചു, വോട്ടിന്‍െറ രഹസ്യസ്വഭാവം നഷ്ടപ്പെടുത്തി, ജനപ്രതിനിധി പാലിക്കേണ്ട ചട്ടങ്ങള്‍ പാലിച്ചില്ല എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.