രോഗി ചികിൽസ കിട്ടാതെ മരിച്ച സംഭവം; ആശുപത്രികൾക്കെതിരെ കേസെടുത്തു
text_fieldsകോട്ടയം: കോട്ടയത്ത് രോഗി ചികിൽസ കിട്ടാതെ മരിച്ച സംഭവത്തിൽ ആശുപത്രികൾക്കെതിരെ കേസെടുത്തു. രണ്ട് സ്വകാര് യ ആശുപത്രികൾക്കെതിരെയും കോട്ടയം മെഡിക്കൽ കോളജിനെതിരെയുമാണ് ഗാന്ധിനഗർ പൊലീസ് കേസെടുത്തിരിക്കുന്നത്. ക ഴിഞ്ഞ ദിവസമാണ് ഇടുക്കിയിൽ നിന്നുള്ള ജേക്കബ് തോമസ് ചികിൽസ കിട്ടാതെ മരിച്ചത്.
ജേക്കബിൻെറ മകളുടെ പരാതി യുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. വെൻറിലേറ്റർ ഇല്ലായെന്ന് അറിയിച്ചയുടൻ രോഗിയുമായി ബന്ധുക്കൾ ആശുപത്രിയിൽ നിന്ന് പോവുകയായിരുന്നുവെന്നാണ് കോട്ടയം മെഡിക്കൽ കോളജ് അധികൃതർ നൽകുന്ന വിശദീകരണം.
ബുധനാഴ്ച ഉച്ചക്ക് 2.10നാണ് രോഗിയുമായി ബന്ധുക്കൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രോഗിയെ പ്രവേശിപ്പിക്കാൻ അധികൃതർ തയാറായില്ലെന്നാണ് ആരോപണം.ഗുരുതരാവസ്ഥയിലായ രോഗിയെ രണ്ട് സ്വകാര്യ ആശുപത്രികളിൽ കൊണ്ടു പോയെങ്കിലും തിരിച്ചയക്കുകയായിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. വീണ്ടും വൈകുന്നേരം നാല് മണിയോടുകൂടി രോഗിയുമായി മെഡിക്കൽ കോളജിലേക്ക് തിരിച്ചെത്തിയിട്ടും രോഗിയെ പരിശോധിക്കാൻ ഡോക്ടർമാർ തയാറായില്ല.
ഒടുവിൽ ആംബുലൻസിൽ കിടന്നാണ് ജേക്കബ് തോമസ് മരിച്ചത്. മരണം സ്ഥിരീകരിക്കാൻ പോലും ഡോക്ടർമാർ തയാറായില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.