ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ച് കേസും
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാറിന് അനഭിമതനായ ഡി.ജി.പി ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ച് കേസും വരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാനായി സ്വയംവി രമിക്കൽ അപേക്ഷ നൽകിയെങ്കിലും സർക്കാർ അനുമതി നൽകിയിരുന്നില്ല.
തുറമുഖവകുപ ്പ് ഡയറക്ടറായിരിക്കെ ഡ്രെഡ്ജിങ് മെഷീനുകൾ വാങ്ങിയതിൽ ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം കോടതിയിൽ ജേക്കബ് തോമസിനെതിരെ വിജിലൻസ് എഫ്.െഎ.ആ ർ സമർപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് ഒൗദ്യോഗിക രഹസ്യനിയമം ലംഘിെച്ചന്ന കാരണം ചൂണ്ടിക്കാട്ടി ഇപ്പോൾ ക്രൈംബ്രാഞ്ച് കേസെടുക്കാനൊരുങ്ങുന്നത്.
2017 ഡിസംബർ മുതൽ സസ്പെൻഷനിൽ തുടരുന്ന സംസ്ഥാനത്തെ മുതിർന്ന െഎ.പി.എസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസിനെ കാത്തിരിക്കുന്നത് ഇനി കേസുകളുടെ കാലമെന്ന് വ്യക്തം. ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പുസ്തകത്തിലൂടെ ജേക്കബ് തോമസ് ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചെന്ന് അന്വേഷണസമിതി കണ്ടെത്തിയിരുന്നു.
അന്വേഷണസമിതിയുടെ ശിപാർശ അടങ്ങുന്ന ഫയൽ ഡി.ജി.പി ക്രൈംബ്രാഞ്ചിന് കൈമാറി. ആേരാഗ്യവകുപ്പ് അഡീ. ചീഫ് സെക്രട്ടറിയായിരുന്ന രാജീവ് സദാനന്ദൻ ഉൾപ്പെട്ട അന്വേഷണസമിതിേയാട് സഹകരിക്കില്ലെന്ന നിലപാടായിരുന്നു ജേക്കബ് തോമസിേൻറത്.
31 വർഷത്തെ സർവിസ് ജീവിതത്തിലുണ്ടായ അനുഭവങ്ങളാണ് ജേക്കബ് തോമസ് ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പുസ്തകത്തിൽ വിവരിച്ചത്. ഉമ്മൻ ചാണ്ടി, ആര്. ബാലകൃഷ്ണപിള്ള, സി. ദിവാകരൻ തുടങ്ങി നിരവധി പ്രമുഖ നേതാക്കൾക്കെതിരെ നിശിത വിമർശനം ഉന്നയിച്ച പുസ്തകം വിവാദമായിരുന്നു. അനുവാദമില്ലാതെ പുസ്തകമെഴുതിയതിനായിരുന്നു ആദ്യം ജേക്കബ് തോമസിനെ പിണറായി വിജയൻ സർക്കാർ സസ്പെൻഡ് ചെയ്തത്.
സർക്കാറിനെ വിമർശിച്ചതിെൻറ പേരിൽ വീണ്ടും രണ്ടുതവണ സസ്പെൻഷൻ. അങ്ങനെയിരിക്കെയാണ് ചാലക്കുടി മണ്ഡലത്തിൽ ട്വന്റി 20 മുന്നണിയുടെ സ്ഥാനാർഥിയായി ജേക്കബ് തോമസ് മത്സരിക്കാൻ തീരുമാനിച്ചതും സ്വയം വിരമിക്കലിന് അപേക്ഷ നൽകിയതും.
എന്നാൽ, അത് സർക്കാർ അംഗീകരിച്ചില്ല. ആ സാഹചര്യം നിലനിൽക്കെയാണ് ഇപ്പോൾ വിജിലൻസ്, ക്രൈംബ്രാഞ്ച് കേസുകളിലേക്ക് നീങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.